ADVERTISEMENT

സർവൈശ്വര്യത്തിന്റെയും ദേവതയാണ് ലക്ഷ്മീ ദേവി . ഭഗവാൻ മഹാവിഷ്ണുവിന്റെ പത്നിയായ  മഹാലക്ഷ്മി ആദിപരാശക്തിയുടെ അവതാരമാണ് . ഭവനത്തിൽ ലക്ഷ്മീകടാക്ഷമുണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം. ലക്ഷ്മീപ്രീതികരമായ മന്ത്രജപത്തോടെ ഓരോ ദിനവും ആരംഭിക്കുന്നത് അത്യന്തം ശ്രേഷ്ഠമാണ്. ആ ദിനത്തിലുടനീളം ഐശ്വര്യത്തോടെ കഴിയാൻ ഈ മന്ത്രജപം സഹായിക്കും. 

 

പ്രഭാതത്തിൽ ഏകദേശം 5 നും 7  നും ഇടയിൽ ലക്ഷ്മീപ്രീതികരമായവ അനുഷ്ഠിക്കുന്നതാണ് ഉത്തമം. ഉണർന്ന ശേഷം ഇരു കൈകളും നോക്കി 

 

'കരാഗ്രേ വസതേ ലക്ഷ്മി 

കരമദ്ധ്യേ സരസ്വതി 

കരമൂലേ സ്ഥിതേ ഗൗരി 

പ്രഭാതേ കരദര്‍ശനം '

 

കിടക്കയിൽ നിന്നു പാദങ്ങൾ ഭൂമിയിൽ വയ്ക്കുന്നതിനു മുൻപു ഭൂമിമാതാവിനെ തൊട്ടു ശിരസ്സിൽ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്നും ആചാര്യൻമാർ വിധിച്ചിട്ടുണ്ട്. 

 

'സമുദ്രവസനേ ദേവീ 

പർ‌വതസ്തനമണ്ഡലേ 

വിഷ്ണുപത്നീ നമസ്തുഭ്യം 

പാദസ്പർശം ക്ഷമസ്വ മേ' 

 

 

അർഥം -സമുദ്രത്തിലേക്കു കാല്‍‌വച്ചും പര്‍‌‌വതങ്ങളെ സ്തനങ്ങളാക്കിയും വസിക്കുന്നതും ശ്രീമഹാവിഷ്ണുവിന്റെ പ്രിയപത്നിയായിരിക്കുന്നതു 

മായ അമ്മേ, എന്റെ പാദസ്പര്‍ശം ക്ഷമിച്ചാലും.   

 

 ഇതിനു  ശേഷം മൂന്നുതവണ " യാ ദേവി സർവ ഭൂതേഷു മാതൃ രൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ: " എന്ന് ജപിക്കണം. ദേവീ ചിത്രത്തിന് മുന്നിൽ നെയ്‌വിളക്ക് തെളിച്ചു ഈ മന്ത്രം ജപിക്കുന്നത് അതീവ ഫലദായകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com