ADVERTISEMENT

പുരികം നോക്കിയാൽ വ്യക്തിയെക്കുറിച്ചു ഏകദേശ ധാരണ ലഭിക്കും എന്നാണ് ലക്ഷണശാസ്ത്രത്തിൽ പറയപ്പെടുന്നത് . ഒരു വ്യക്തിയുടെ മുഖത്തു കണ്ണുപോലെ  ഏറെ ആകർഷിക്കുന്ന ഒന്നാണ് പുരികക്കൊടികൾ .

 

കൂട്ട് പുരികം ഉള്ളവർ

 

ചിലരുടെ പുരികങ്ങൾ വളർന്ന്  കൂട്ടി മുട്ടാറുണ്ട് . ഇങ്ങനെ കൂട്ടുപുരികം ഉള്ളവർ പൊതുവെ ബുദ്ധിശാലികൾ ആണെന്നാണ് പറയപ്പെടുന്നത്. എന്തിനും ഏതിനും അമിതമായ ആകാംക്ഷയും ഉൽക്കണ്ഠയും ഉള്ളവരുമാണ് ഇക്കൂട്ടർ. സാമർഥ്യക്കാരായ ഇവർ എല്ലാ മേഖലയിലും ശോഭിക്കും

 

അകന്ന പുരികം ഉള്ളവർ

 

സ്വയം തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുള്ളവരാണ് ഇക്കൂട്ടർ . അപകർഷത മൂലം വേണ്ട രീതിയിൽ ശോഭിക്കാൻ സാധിക്കാതെ വരാം. മറ്റുള്ളവർക്ക് എളുപ്പത്തിൽ സ്വാധീനിക്കാൻ   കഴിയുന്നതിനാൽ വളരെ ശ്രദ്ധിച്ച് വേണം വിശ്വസ്തരെ തിരഞ്ഞെടുക്കാൻ

 

കട്ടികുറഞ്ഞ പുരികം ഉള്ളവർ

 

കുടുംബത്തെ ഒത്തൊരുമയോടെ നയിക്കാൻ പ്രത്യേക കഴിവുള്ളവർ ആണ് ഇക്കൂട്ടർ . പുറമേ ധൈര്യശാലികൾ എന്ന് തോന്നുമെങ്കിലും ജീവിതത്തിലെ നിർണായക ഘട്ടത്തിൽ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുന്നവർ ആയിരിക്കും . അതിനാൽ ഒന്നിലധികം ആൾക്കാരോട്  അഭിപ്രായം ചോദിച്ച ശേഷമേ തീരുമാനം എടുക്കുകയുള്ളൂ. മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കും . മറ്റുള്ളവരുടെ പ്രശ്നങ്ങൾ  കേൾക്കുന്നതിന്  എപ്പോഴും ഇവർ സമയം കണ്ടെത്തും. തൻറെ ചുറ്റും ഉള്ളവരോട് ഏറെ സ്നേഹത്തോടെ പെരുമാറാൻ സാധിക്കുന്നവരാണ്  ഇവർ.

 

കട്ടി കൂടിയ പുരികം ഉള്ളവർ 

 

മറ്റുവരിൽ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന് എപ്പോഴും  ചിന്തിക്കുന്നവരാണ് . വ്യക്തമായ ലക്ഷ്യങ്ങൾ  ഉള്ള ഇക്കൂട്ടർ ആത്മാർഥമായി പരിശ്രമിക്കുന്നവരുമാണ് . സംഘർഷങ്ങളെ നേരിടാനുള്ള മനോധൈര്യം ആണ് ഇവരുടെ പ്രത്യേകത. ഒരു ലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയാൽ അതിൽ നിന്നു പിന്തിരിയാൻ തയ്യാറാകാത്തവർ ആയിരിക്കും ഇവർ.  മറ്റുള്ളവർ എന്ത് കരുതും എന്ന് ചിന്തിക്കുന്നതിനെക്കാൾ സ്വന്തം ജീവിതം  സന്തോഷകരമാക്കാൻ ഇവർ ശ്രമിച്ചുകൊണ്ടേയിരിക്കും.

English Summary : Eyebrows Tells Your Personality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com