ADVERTISEMENT

കാസർകോട് ജില്ലയിലെ കുമ്പളയിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരെ ആണ് തടാകത്തിന്റെ നടുവിൽ ആണ് നൂറ്റാണ്ടുകൾ പഴക്കമുള്ള അനന്തപുരം അനന്തപത്മനാഭ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Ananthapura-Temple-06
Photo Credit : Dr P.B. Rajesh

 

Ananthapura-Temple-05
Photo Credit : Dr P.B. Rajesh

സർപ്പകെട്ട് ശൈലിയിൽ നിർമിച്ച വലിയ ചുറ്റുമതിൽ കടന്നു പ്രധാന ബലിക്കല്ല് കഴിഞ്ഞ്  താഴേക്ക് ഇറങ്ങിപ്പോകാൻ ഉള്ള സോപാനങ്ങളാണ്.അവിടെ നിന്ന് ഇറങ്ങി ചെല്ലുന്നത് കിഴക്കേ ഗോപുരത്തിൽ ആണ്. അവിടെ നിന്നു ജലാശയനടുവിൽ സാക്ഷാൽ മഹാവിഷ്ണുവിന്റെ ദർശനം ലഭിക്കും.

Ananthapura-Temple-02
Photo Credit : Dr P.B. Rajesh

 

Ananthapura-Temple-03
Photo Credit : Dr P.B. Rajesh

വീണ്ടും സോപാനത്തിലുടെ മുന്നോട്ട് പോകുമ്പോൾ നമസ്കാര മണ്ഡപം. അത് കഴിഞ്ഞു നോക്കുമ്പോൾ അനന്തന്റെ മുകളിൽ ഇരിക്കുന്ന മഹാവിഷ്ണുവിന്റെ ദർശനം ലഭിക്കും. രാവിലെ 5.30ന് നട തുറക്കും ഉച്ചയ്ക്ക്  ഒരുമണിക്ക് നട അടയ്ക്കും. വൈകീട്ട് 5.30 മുതൽ 8 വരെ നട തുറന്നിരിക്കും.

Ananthapura-Temple-04
Photo Credit : Dr P.B. Rajesh

 

വില്വമംഗലം സ്വാമിയാരുടെ മുന്നിൽ ആദ്യം ബാലരൂപത്തിൽ ഭഗവാൻ പ്രത്യക്ഷനായതും അത് മനസിലാകാതെ പൂജകൾ തടസ്സപ്പെടുത്തിയപ്പോൾ തട്ടി മാറ്റി എന്നും അനന്തൻ കാട്ടിൽ വന്നാൽ കാണാം എന്ന് അശരീരി കേട്ടു എന്ന കഥ ഇവിടെ ആണ് നടന്നത് എന്നാണ് ഐതിഹ്യം.

 

Photo Credit : Dr . P.B. Rajesh
Photo Credit : Dr P.B. Rajesh

മഹാഗണപതി, ഗോശാല ശ്രീ കൃഷ്ണൻ, ശ്രീ വേദവതി, വനം ശാസ്താവ്, രക്തേശ്വരി, മഹിഷി മർദിനി, ഉള്ളാകുളു, ബബരിയ, വേട്ടയ്ക്കൊരുമകൻ എന്നിവർ ഉപദേവൻമാരാണ്.

കുംഭം പതിനാലിന് വാർഷിക ഉൽസവം.

മേടം24 ന്പ്രതിഷ്ഠാദിനം. തുലാം ഒന്ന് പുത്തരി സമർപ്പണം. ജന്മാഷ്ടമി ദിവസം വിശേഷാൽ പൂജയും ഭജനയും.

 

എല്ലാ പൗർണമി നാളിലും രാത്രി ഭജന. എല്ലാ മാസം സംക്രമണ ദിവസം ഗണപതി ഹോമവും ദുർഗാ പൂജയും.എല്ലാ ഞായറാഴ്ചയും ഗണപതി ഹോമം.എല്ലാ മാസവും നവകാദി ശുദ്ധി കലശം. ഇതെല്ലാമാണ് ഇവിടത്തെ വിശേഷ ദിവസങ്ങൾ.

ഇവിടത്തെ തടാകത്തിലെ ബബിയ എന്ന് വിളിക്കുന്ന മുതല സസ്യഭുക്കും നിരുപദ്രവിയാണെന്ന പ്രത്യേകതയും ഉണ്ട്.

വ്യാഴഗ്രഹ പ്രീതി വരുത്താൻ ,ദൈവാധീനം ലഭിക്കാൻ ,സന്താന ഭാഗ്യം ലഭിക്കാൻ, കഷ്ടകാലം തീരാൻ ഇവിടെ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ നടത്തിയാൽ മതി.

വാതരോഗങ്ങൾ ഇവിടെ ദർശനം നടത്തിയാൽ മാറും എന്നും വിശ്വസിക്കുന്നു. ഇവിടത്തെ തടാകത്തിലെ ജലത്തിന് ഔഷധ മൂല്യമുണ്ട് എന്നാണ് പലരുടെയും അനുഭവം.

ഫോൺ: 04998214360.

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

English Summary : Significance of Ananthapura Lake Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com