ADVERTISEMENT

ശരീരത്തിനോ മനസ്സിനോ ആത്മാവിനു  തന്നെയോ ഉണ്ടാകുന്ന  ബലഹീനതയാണ് രോഗം . രോഗമില്ലാത്തവനെ ആരോഗ്യവാനെന്നു വിളിക്കുന്നു.  രോഗപീഡകൾ വല്ലാതെ വലയ്ക്കുമ്പോൾ അതിൽ നിന്നു കരകയറുന്നതിനായി നമുക്ക് ജപിക്കുവാൻ മഹാ  മൃത്യുഞ്ജയ  സ്തോത്രം പോലെ മറ്റൊന്നില്ല. ശിവനെ  മൃത്യുഞ്ജയ  ഭാവത്തിൽ കണ്ട്  ഈ സ്തോത്രം  ഭക്തിയോടെ പ്രാർഥിക്കുക.  ദുരിതശമനം കൈവരും.



രുദ്രം പശുപതിം സ്ഥാണും 

നീലകണ്ഠമുമാപതിം 

നമാമി ശിരസാ ദേവം 

കിം നോ മൃത്യും കരിഷ്യതി 


നീലകണ്ഠം കാലമൂർത്തിം 

കാലാഗ്നിം കാലനാശനം 

നമാമി ശിരസാ ദേവം 

കിം നോ മൃത്യും കരിഷ്യതി 


നീലകണ്ഠം വിരൂപാക്ഷം 

നിർമലം നിലയപ്രദം 

നമാമി ശിരസാ ദേവം 

കിം നോ മൃത്യും കരിഷ്യതി 


വാമദേവം മഹാദേവം 

ലോകനാഥം ജഗദ്ഗുരും 

നമാമി ശിരസാ ദേവം 

കിംനോ മൃത്യു കരിഷ്യതി 


ദേവദേവം ജഗന്നാഥം 

ദേവേശം ഋഷഭധ്വജം 

നമാമി ശിരസാ ദേവം 

കിം നോ മൃത്യും കരിഷ്യതി 


ത്ര്യക്ഷം ചതുർഭുജം ശാന്തം 

ജടാമകുടധാരിണം 

നമാമി ശിരസാ ദേവം 

കിം നോ മൃത്യും കരിഷ്യതി 


ഭാസ്മോദ്ധൂളിത സർവാംഗം 

നാഗാഭരണഭൂഷിതം 

നമാമി ശിരസാ ദേവം

കിം നോ മൃത്യും കരിഷ്യതി 

ആനന്ദം പരമം നിത്യം 

കൈവല്യപദദായിനം 

നമാമി ശിരസാ ദേവം 

കിം നോ മൃത്യും കരിഷ്യതി 


അർധനാരീശ്വരം ദേവം 

പാർവതീപ്രാണനായകം

നമാമി ശിരസാ ദേവം 

കിം നോ മൃത്യും കരിഷ്യതി 


അനന്തമവ്യയം ശാന്തം 

അക്ഷമാലാധരം ഹരം 

നമാമി ശിരസാ ദേവം 

കിം നോ മൃത്യും കരിഷ്യതി 


ശ്രദ്ധയോടെ ശിവനെ സ്മരിച്ചു കാലത്തും വൈകിട്ടും 8 തവണ വീതം ജപിക്കുക.

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com