ADVERTISEMENT

ഇടവമാസത്തിലെ പൗർണമി മേയ് 26 ബുധനാഴ്ച വരുന്നു . അന്ന് തന്നെയാണ് ബുദ്ധപൂർണിമയും വരുന്നത് .  വൈശാഖത്തിൽ വരുന്നതിനാൽ വൈശാഖപൗർണമി എന്നും അറിയപ്പെടുന്നു .

ഓരോ മാസത്തിലേയും പൗർണമി  ദിവസം വീട്ടിൽ വിളക്കുതെളിയിച്ചു ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവർധനവിനും ദാരിദ്ര ദു:ഖനാശത്തിനും കാരണമാകുന്നു. അന്നേദിവസം ഒരിക്കലെടുത്തു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം . ഓരോ മാസത്തിലെ  പൗർണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ഇതനുസരിച്ച്  ഇടമാസത്തിലെ വ്രതം വിവാഹതടസം മാറുന്നതിനും ദാമ്പത്യസൗഖ്യത്തിനും ഉത്തമമാണ് 

 

ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കുവാനും വിദ്യാർഥികൾക്ക് വിദ്യയിലുയർച്ച ലഭിക്കുവാനും ഈ വ്രതാനുഷ്ഠാനം ഉത്തമമാണ് . മാതൃസ്വരൂപിണിയായ ദേവിയെ ഭജിക്കാൻ ഏറ്റവും നല്ലമാർഗം ലളിതാ സഹസ്രനാമജപം ആണ് .

 

 

വ്രതാനുഷ്ഠാനം ഇങ്ങനെ? 

 അതിരാവിലെ കുളികഴിഞ്ഞ് നിലവിളക്കു കൊളുത്തി ഗായത്രി മന്ത്രം ,   ദേവീസ്തുതികൾ ഇവ ജപിക്കുക. അതിനു ശേഷം മാത്രമേ ജലപാനം പോലും പാടുള്ളു .ഒരിക്കൽ അനുഷ്ഠിക്കുന്നത് അഭികാമ്യം.  കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം . സന്ധ്യക്ക്‌ നിലവിളക്കു കൊളുത്തി ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക. 

 

ദീർഘ മംഗല്യത്തിനുള്ള മന്ത്രം

 

ലളിതേ സുഭഗേ ദേവി

സുഖസൗഭാഗ്യദായിനി

അനന്തം ദേഹി സൗഭാഗ്യം

മഹ്യം തുഭ്യം നമോനമ:

 

English Summary : Significance of  Vaishaka Pournami 2021

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com