ഇന്ന് വൃശ്ചികത്തിലെ ആയില്യം, കുടുംബ അഭിവൃദ്ധിക്കായി ഈ ജപം
Mail This Article
ഭാരതത്തിൽ നാഗാരാധനയ്ക്ക് പ്രത്യേക സ്ഥാനമുണ്ട് . ഐശ്വര്യത്തിനും കുടുംബ അഭിവൃദ്ധിക്കും സന്താനഭാഗ്യത്തിനുമായാണ് സർപ്പപൂജ പ്രധാനമായി നടത്തുന്നത് . നാഗാരാധന പ്രകൃത്യാരാധന കൂടിയാണ്. പ്രകൃതിയില്‍ നിന്ന് മനുഷ്യനുണ്ടാകുന്ന ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ സർപ്പങ്ങള്‍ക്ക് കഴിയും എന്നൊരു വിശ്വാസമുള്ളതുകൊണ്ടാണ് പൂര്‍വികര്‍ നാഗ ദൈവങ്ങളെ കാവുകളില്‍ കുടിയിരുത്തി ആരാധിച്ചിരുന്നത്.
എല്ലാ മാസത്തിലെയും ആയില്യം നാഗദൈവങ്ങൾക്ക് പ്രധാനമാണ്. സർപ്പദോഷമകറ്റാൻ ഉത്തമ മാർഗവുമാണിത്. ഈ സവിശേഷ ദിനത്തിൽ നാഗ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് അതീവ ഫലദായകമാണ്.
ഇന്ന് 108 തവണ മൂലമന്ത്രമായ 'ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ' ജപിക്കുന്നത് ഉത്തമമാണ് .
സര്‍പ്പദോഷപരിഹാരത്തിനായി നവനാഗസ്‌തോത്രം ഒൻപതു തവണ ജപിക്കാം.
'പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ'
English Summary : Importance of Ayilyam in Vrischikam Month