ശനിദോഷം അലട്ടില്ല , അത്യുത്തമം ഈ ദിനം
Mail This Article
ഇന്ന് ശനിയാഴ്ചയും അമാവാസിയും ചേർന്ന് വരുന്ന സവിശേഷദിനം. ഈ ദിനത്തിൽ ശനി ഭഗവാന്റെ അഷ്ടോത്തരം ജപിക്കുന്നത് സർവ ദുരിതങ്ങളും നീക്കും എന്നാണ് വിശ്വാസം. ശനി ഭഗവാന്റെ 108 നാമങ്ങൾ വർണിക്കുന്ന നാമാവലിയാണ് ശനീശ്വര അഷ്ടോത്തരശത നാമാവലി. ചുരുക്കത്തിൽ ശനി അഷ്ടോത്തരം എന്നും പറയും.
ഓരോ നാമവും 'ഓം' ശബ്ദത്തിൽ തുടങ്ങി ' നമഃ' ശബ്ദത്തിൽ അവസാനിക്കുന്നു. ഇങ്ങനെ 108 ഭഗവൽ നാമങ്ങൾ ഭക്തിയോടെ ജപിക്കുന്നത് എല്ലാവിധ ദോഷങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം.
നിലവിളക്കിനു മുന്നിലിരുന്നുള്ള അഷ്ടോത്തരജപം അതീവ ഫലദായകമാണ്. സകല ഗ്രഹപ്പിഴ ദോഷങ്ങളും നീങ്ങി കുടുംബൈശ്വര്യം, രോഗദുരിതശാന്തി, അഭീഷ്ടസിദ്ധി എന്നിവ ലഭിക്കാൻ അഷ്ടോത്തരജപം ഉത്തമമത്രേ. ജപിക്കുമ്പോൾ ദേവതയുടെ രൂപം മനസ്സിൽ ധ്യാനിക്കണം. ഓരോ ദേവനും ദേവിക്കും സവിശേഷതയുള്ള ദിനത്തിൽ അഷ്ടോത്തരം ജപിക്കുന്നതു നന്ന്.
ശനീശ്വര അഷ്ടോത്തര ശതനാമാവലി
ഓം ശനൈശ്ചരായ നമഃ
ഓം ശാന്തായ നമഃ
ഓം സര്‍വാഭീഷ്ടപ്രദായിനേ നമഃ
ഓം ശരണ്യായ നമഃ
ഓം വരേണ്യായ നമഃ
ഓം സര്‍വേശായ നമഃ
ഓം സൌമ്യായ നമഃ
ഓം സുരവന്ദ്യായ നമഃ
ഓം സുരലോകവിഹാരിണേ നമഃ
ഓം സുഖാസനോപവിഷ്ടായ നമഃ
ഓം സുന്ദരായ നമഃ
ഓം ഘനായ നമഃ
ഓം ഘനരൂപായ നമഃ
ഓം ഘനാഭരണധാരിണേ നമഃ
ഓം ഘനസാരവിലേപായ നമഃ
ഓം ഖദ്യോതായ നമഃ
ഓം മന്ദായ നമഃ
ഓം മന്ദചേഷ്ടായ നമഃ
ഓം മഹനീയഗുണാത്മനേ നമഃ
ഓം മര്‍ത്ത്യപാവനപാദായ നമഃ
ഓം മഹേശായ നമഃ
ഓം ഛായാപുത്രായ നമഃ
ഓം ശര്‍വായ നമഃ
ഓം ശതതൂണീരധാരിണേ നമഃ
ഓം ചരസ്ഥിരസ്വഭാവായ നമഃ
ഓം അചഞ്ചലായ നമഃ
ഓം നീലവര്‍ണായ നമഃ
ഓം നിത്യായ നമഃ
ഓം നീലാഞ്ജനനിഭായ നമഃ
ഓം നീലാംബരവിഭൂഷായ നമഃ
ഓം നിശ്ചലായ നമഃ
ഓം വേദ്യായ നമഃ
ഓം വിധിരൂപായ നമഃ
ഓം വിരോധാധാരഭൂമയേ നമഃ
ഓം വേദാസ്പദസ്വഭാവായ നമഃ
ഓം വജ്രദേഹായ നമഃ
ഓം വൈരാഗ്യദായ നമഃ
ഓം വീരായ നമഃ
ഓം വീതരോഗഭയായ നമഃ
ഓം വിപത്പരമ്പരേശായ നമഃ
ഓം വിശ്വവന്ദ്യായ നമഃ
ഓം ഗൃധ്രവാഹായ നമഃ
ഓം ഗൂഢായ നമഃ
ഓം കൂര്‍മ്മാംഗായ നമഃ
ഓം കുരൂപിണേ നമഃ
ഓം കുത്സിതായ നമഃ
ഓം ഗുണാഢ്യായ നമഃ
ഓം ഗോചരായ നമഃ
ഓം അവിദ്യാമൂലനാശായ നമഃ
ഓം വിദ്യാവിദ്യസ്വരൂപിണേ നമഃ
ഓം ആയുഷ്യകാരണായ നമഃ
ഓം ആപദുദ്ധര്‍ത്രേ നമഃ
ഓം വിഷ്ണുഭക്തായ നമഃ
ഓം വശിനേ നമഃ
ഓം വിവിധാഗമവേദിനേ നമഃ
ഓം വിധിസ്തുത്യായ നമഃ
ഓം വന്ദ്യായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം വരിഷ്ഠായ നമഃ
ഓം ഗരിഷ്ഠായ നമഃ
ഓം വജ്രാങ്കുശധരായ നമഃ
ഓം വരദാഭയഹസ്തായ നമ
ഓം വാമനായ നമഃ
ഓം ജ്യേഷ്ഠാപത്നീസമേതായ നമഃ
ഓം ശ്രേഷ്ഠായ നമഃ
ഓം മിതഭാഷിണേ നമഃ
ഓം കഷ്ടൌഘനാശകര്‍ത്രേ നമഃ
ഓം പുഷ്ടിദായ നമഃ
ഓം സ്തുത്യായ നമഃ
ഓം സ്തോത്രഗമ്യായ നമഃ
ഓം ഭക്തിവശ്യായ നമഃ
ഓം ഭാനവേ നമഃ
ഓം ഭാനുപുത്രായ നമഃ
ഓം ഭവ്യായ നമഃ
ഓം പാവനായ നമഃ
ഓം ധനുര്‍മണ്ഡലസംസ്ഥായ നമഃ
ഓം ധനദായ നമഃ
ഓം ധനുഷ്മതേ നമഃ
ഓം തനുപ്രകാശദേഹായ നമഃ
ഓം താമസായ നമഃ
ഓം അശേഷജനവന്ദ്യായ നമഃ
ഓം വിശേഷഫലദായിനേ നമഃ
ഓം വശീകൃതജനേശായ നമഃ
ഓം പശൂനാംപതയേ നമഃ
ഓം ഖേചരായ നമഃ
ഓം ഖഗേശായ നമഃ
ഓം ഘനനീലാംബരായ നമഃ
ഓം കാഠിന്യമാനസായ നമഃ
ഓം ആര്യഗണസ്തുത്യായ നമഃ
ഓം നീലച്ഛത്രായ നമഃ
ഓം നിത്യായ നമഃ
ഓം നിര്‍ഗുണായ നമഃ
ഓം ഗുണാത്മനേ നമഃ
ഓം നിരാമയായ നമഃ
ഓം നിന്ദ്യായ നമഃ
ഓം വന്ദനീയായ നമഃ
ഓം ധീരായ നമഃ
ഓം ദിവ്യദേഹായ നമഃ
ഓം ദീനാര്‍ത്തിഹരണായ നമഃ
ഓം ദൈന്യനാശകരായ നമഃ
ഓം ആര്യഗണ്യായ നമഃ
ഓം ക്രൂരായ നമഃ
ഓം ക്രൂരചേഷ്ടായ നമഃ
ഓം കാമക്രോധകരായ നമഃ
ഓം കളത്രപുത്രശത്രുത്വകാരണായ നമഃ
ഓം പരിപോഷിതഭക്തായ നമഃ
ഓം പരഭീതിഹരായ നമഃ
ഓം ഭക്തസംഘമനോഽഭീഷ്ടഫലദായ നമഃ
ഇതി ശനി അഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണം
English Summary : Significance of Shani Amavasi Day