ധനുമാസത്തിൽ ഈ നാളുകാർ പരിഹാരമനുഷ്ഠിക്കണം
Mail This Article
ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.
മേടക്കൂർ ( അശ്വതി , ഭരണി, കാർത്തിക 1/4 )
ഗുണഫലങ്ങൾ അധികരിക്കുന്ന മാസമാണ്. ഗുണവർധനവിനും ദോഷ പരിഹാരത്തിനുമായി ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുംജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.
ഇടവക്കൂർ ( കാർത്തിക 3/4, രോഹിണി , മകയിരം 1/2 )
മാസമദ്ധ്യം വരെ ഗുണഫലങ്ങൾ കുറഞ്ഞു നിൽക്കും. ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ശനിയാഴ്ചകളിൽ ഹനുമദ് ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ രാമായണം സുന്ദരകാണ്ഡം ഓരോ പേജ് എങ്കിലും പാരായണം ചെയ്യുക.
മിഥുനക്കൂർ ( മകയിരം1/2 , തിരുവാതിര , പുണർതം 3/4)
ദോഷ ശമനത്തിനും ഗുണവർധനവിനുമായി ദേവീ ഭജനം നടത്തുക. ജന്മ നാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക.
കർക്കടകക്കൂർ ( പുണർതം 1/4, പൂയം, ആയില്യം )
ഗുണവർധനവിനും ദോഷ പരിഹാരത്തിനുമായി ശിവ ക്ഷേത്ര ദർശനം നടത്തി ശംഖധാര , മൃത്യുംജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.
ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം 1/4 )
ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ശനിയാഴ്ചകളിൽ ഹനുമദ് ക്ഷേത്രദർശനം നടത്തി അവിൽ , പഴം ഇവ നിവേദിക്കുക . ക്ഷേത്രത്തിൽ ഇരുന്ന് ജപം നടത്തുക .
കന്നിക്കൂർ ( ഉത്രം 3/4 , അത്തം, ചിത്തിര 1/2 )
ഗുണദോഷസമ്മിശ്രമായ മാസമാണ്. ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക . നിത്യേന ലളിതാസഹസ്രനാമം ഭവനത്തിൽ നെയ് വിളക്ക് കൊളുത്തി ജപിക്കുക.
തുലാക്കൂർ ( ചിത്തിര 1/2 , ചോതി , വിശാഖം 3/4 )
ഗുണവർധനവിനും ദോഷശമനത്തിനുമായി ദേവീ ഭജനം നടത്തുക. ഭവനത്തിൽ ദേവീ മാഹാത്മ്യം പതിനൊന്നാം അദ്ധ്യായം പതിവായി പാരായണം ചെയ്യുക നടത്തുക . ജന്മ നാളിൽ ദേവീ ക്ഷേത്രത്തിൽ ജയ ദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുക.
വൃശ്ചികക്കൂർ ( വിശാഖം 1/4 , അനിഴം , തൃക്കേട്ട )
ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി ധർമ്മ ശാസ്താ ഭജനം നടത്തുക. ശനിയാഴ്ച കളിൽ വ്രതമെടുക്കുക. നിത്യേന ഭവനത്തിൽ ശാസ്താ അഷ്ടോത്തര ജപം നടത്തുക.
ധനുക്കൂർ ( മൂലം , പൂരാടം , ഉത്രാടം 1/4)
ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ നിലനിൽക്കുന്നു . ഗുണവർധനവിനും ദോഷ ശമനത്തിനുമായി വിഷ്ണു ഭജനം നടത്തുക . വിഷ്ണു ക്ഷേത്ര ത്തിൽ ദർശനം നടത്തി തുളസിമാല , വെണ്ണ ഇവ നൽകുക. നാളിൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക .
മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം , അവിട്ടം 1/2)
ഗുണവർധനവിനും ദോഷ ശമനത്തിനുമായി വിഷ്ണു ഭജനം നടത്തുക . വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല , വെണ്ണ ഇവ നൽകുക. നാളിൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക .
കുംഭക്കൂർ ( അവിട്ടം 1/2, ചതയം , പൂരുരുട്ടാതി 3/4)
ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭഗവാനെ ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ സ്വാമിക്ക് തുളസി മാല ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക .
മീനക്കൂർ ( പൂരുരുട്ടാതി 1/4, ഉത്രട്ടാതി , രേവതി )
ഗുണദോഷ സമ്മിശ്രമായ മാസമാണ്. ഗുണവർധനവിനും ദോഷ ശമനത്തിനായിഗണപതി ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിയെ ദർശിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു കൊളുത്തി ഗണപതി അഷ്ടോത്തരജപം നടത്തുക .
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700
English Summary : Dosha remedy in Dhanu Month