വിസ്മയങ്ങൾ നിറഞ്ഞ തടാകക്ഷേത്രം സന്ദർശിച്ച് നടൻ കൃഷ്ണകുമാർ
Mail This Article
തടാകത്തിനു നടുവിലായി സ്ഥിതിചെയ്യുന്ന കാസർഗോഡ് അനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ചു നടൻ കൃഷ്ണകുമാർ. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഈ ക്ഷേത്രമാണെന്നാണ് കരുതപ്പെടുന്നത്.
പദ്മനാഭ സ്വാമിയാണ് ഇരുക്ഷേത്രങ്ങളിലെയും പ്രധാന ആരാധനാമൂർത്തി. ഇതിനു പിന്നിൽ ഒരു ഐതീഹ്യമുണ്ട്. വില്വമംഗല സ്വാമിയാർ ആയിരുന്നു ആദ്യകാലത്തു ക്ഷേത്രപൂജാദികർമങ്ങൾ നിർവഹിച്ചിരുന്നത്.
അദ്ദേഹത്തെ സഹായിക്കാനായി ഒരു ബാലനുമുണ്ടായിരുന്നു. കുസൃതിയായിരുന്ന ബാലനെ ഒരിക്കൽ അദ്ദേഹം തള്ളി മാറ്റി.' ഇനി എന്നെ കാണണമെങ്കിൽ അനന്തൻ കാട്ടിലേക്ക് വന്നാൽ മതിയെന്ന് ' പറഞ്ഞു കൊണ്ട് ആ ബാലൻ അപ്രത്യക്ഷനായി. കൂടെയുണ്ടായിരുന്നത് ഭഗവാനാണെന്നു തിരിച്ചറിഞ്ഞ സ്വാമിയാർ തെക്കോട്ടു സഞ്ചരിക്കുകയും തേജസ് കണ്ട അനന്തൻകാട്ടിൽ ഭഗവാനെ പ്രതിഷ്ഠിക്കുകയും ചെയ്തു. ആ അനന്തൻകാടിന്ന് തിരുവനന്തപുരമാണ്.
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ
'കാസർഗോഡ് അനന്തപുരത്തെ അനന്തപദ്മനാഭ സ്വാമി ക്ഷേത്രം തടാക മധ്യേ സ്ഥിതി ചെയ്യുന്നതും ചരിത്രപ്രസിദ്ധവുമാണ്. വില്വമംഗലം സ്വാമികൾ ഇവിടെ മഹാവിഷ്ണുവിനെ ഉപാസിച്ച് ഏറെക്കാലം കഴിഞ്ഞതായി പറയപ്പെടുന്നു.
നിവേദ്യ ചോറ് മാത്രം ഭക്ഷിച്ചു കഴിയുന്ന
ബബ്ബിയ്യ എന്ന മുതലയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലക്ഷേത്രം എന്നറിയപ്പെടുന്ന ഈ മനോഹര ക്ഷേത്രത്തിൽ ദർശനം നടത്താൻ സാധിച്ചു.
ക്ഷേത്രത്തിൽ നിന്നും പ്രാർത്ഥിച്ചു ഇറങ്ങിയ ശേഷം അഗൽപാടിയിലുള്ള ശ്രീ ഗോപാല കൃഷ്ണ ഭജന മന്ദിരം, സന്ദർശിച്ചു അവിടുത്തെ അംഗങ്ങളുമായി അൽപനേരം ചിലവഴിച്ചു .
നല്ല ഒരു ഉടുപ്പി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു ഇറങ്ങുമ്പോൾ, അവിടെയുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർ സഹോദരങ്ങളുമായി കുറച്ചു സ്നേഹം പങ്കുവച്ചു