ADVERTISEMENT

ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങൾക്കും സംഖ്യയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരുണ്ട്. പുതിയ സിം കാർഡ് എടുക്കുമ്പോൾ, ഫോൺ നമ്പർ മാറുമ്പോൾ, വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ, പരീക്ഷക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ അതിലെ നമ്പറുകൾ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കാത്തവരുടെ എണ്ണം വിരളം. ഓരോ സംഖ്യകൾക്കും അതിന്റേതായ ശക്തിയുണ്ട്.  ഇത്തരം ഭാഗ്യ സംഖ്യകൾക്ക് പ്രത്യേക സ്‌പന്ദനവും ശക്തിയുമൊക്കെയുണ്ടെന്നാണ് സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ പറയുന്നത്.

 

ജ്യോതിഷപ്രകാരം ഇരുപത്തിയേഴ്  നക്ഷത്രങ്ങൾക്കും ഓരോ ഭാഗ്യസംഖ്യയുണ്ട് .ജന്മനക്ഷത്രത്തിന്റെ സവിശേഷതക്കനുസരിച്ച്‌ ഒരു വ്യക്തിയുടെ ഭാഗ്യനിർഭാഗ്യങ്ങൾ  വ്യത്യാസപ്പെട്ടിരിക്കും. വാഹന നമ്പർ ആയാലും പാസ്സ്‌വേർഡ് ആയാലും ജന്മനക്ഷത്രമനുസരിച്ചുള്ള സംഖ്യ വരുന്നത് ഭാഗ്യം പ്രദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. 

 

ജന്മനക്ഷത്രപ്രകാരമുള്ള ഭാഗ്യസംഖ്യകൾ

 

അശ്വതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -  7

 

ഭരണി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 9

 

കാർത്തിക നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 1

 

രോഹിണി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -2

 

മകയിരം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 9

 

തിരുവാതിര നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 4

 

പുണർതം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -3

 

പൂയം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 8

 

ആയില്ല്യം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 5

 

മകം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -7

 

പൂരം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 9

 

ഉത്രം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 1

 

അത്തം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 2

 

ചിത്തിര നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 9

 

ചോതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 4

 

വിശാഖം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ -  3

 

അനിഴം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 8

 

തൃക്കേട്ട നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 5

 

മൂലം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 7

 

പൂരാടം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 6

 

ഉത്രാടം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 1  

 

തിരുവോണം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 2  

 

അവിട്ടം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 9

 

ചതയം നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 4

 

പൂരുരുട്ടാതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 3

 

ഉതൃട്ടാതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 8

 

രേവതി നക്ഷത്രജാതരുടെ ഭാഗ്യസംഖ്യ - 5

English Summary : Lucky Number for Each Birth Star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com