ADVERTISEMENT

ജന്മസമയം, സ്ഥലം, ദിനം ഇവയടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ജാതകം തയാറാക്കുന്നത്. എന്നാൽ ജനന സമയം സംബന്ധിച്ച് പൊതുവായി പറയുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

 

രാവിലെ

ജന്മസമയം സൂര്യോദയം കഴിഞ്ഞു അധികം വൈകാതെ ആണെങ്കിൽ അവർ ഏതു വിദ്യയിലും ശോഭിക്കുന്നവരാകും. കാര്യങ്ങൾ പഠിക്കാനുള്ള കഴിവ് കൂടുതലായി ഉണ്ടാകുമത്രേ. ഈശ്വരവിശ്വാസവും ആചാരങ്ങളിലുള്ള  താല്പര്യക്കൂടുതലും ഇവരുടെ പ്രത്യേകതകളാണ്. 

 

ഉച്ചയ്ക്ക്

ജനനം ഉച്ചയ്ക്കാണെങ്കിൽ ഭരണസാമർഥ്യം ഉള്ളവരായിരിക്കും. സർക്കാർ മേഖല അടക്കം ഉന്നത സ്ഥാനങ്ങളിൽ എത്താൻ  യോഗമുള്ളവരായിരിക്കും. ധാരാളിത്തമുള്ള ജീവിതശൈലി ഇഷ്ടപ്പെടുന്നവരായിരിക്കും.

 

ഉച്ചകഴിഞ്ഞ്

ഉച്ചകഴിഞ്ഞാണ് ജനനമെങ്കിൽ സാമ്പത്തിക അഭിവൃദ്ധി പ്രതീക്ഷിക്കാം. ബിസിനസ്സിൽ തിളങ്ങും. പക്ഷി മൃഗാദികളിൽ നിന്നും ഭൂമിയിൽ നിന്നും ധനം നേടുമെന്നും പറയുന്നു. 

 

രാത്രിയിൽ

അസ്തമയത്തിലും രാത്രിയിലും ആണ് ജനനമെങ്കിൽ അവർ യാത്ര കൂടുതൽ  ഇഷ്ടപ്പെടുന്ന പ്രകൃതക്കാരായിരിക്കും. സുഗന്ധദ്രവ്യങ്ങളിലും  ലൗകികമായ ആനന്ദങ്ങളിലും ഇവരിൽ ചിലർക്ക് താൽപര്യം കൂടുതലായി വരാം .

 

English Summary : Birth Time Tells Your Character

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com