ഇന്ന് ശ്രീ പഞ്ചമി , ഐശ്വര്യവർധനവിനായി ഈ ജപം
Mail This Article
ഇന്ന് മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ പഞ്ചമി നാൾ. ഇത് ശ്രീപഞ്ചമി , വസന്തപഞ്ചമി , സരസ്വതീ പഞ്ചമി എന്നെല്ലാം അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ഈ ദിനത്തിൽ ദേവിയെ ത്രിപുരസുന്ദരീ ഭാവത്തിലാണ് ആരാധിക്കപ്പെടുന്നത്. ദേവീ പ്രീതികരമായ ഈ ദിനത്തിൽ ലളിതാസഹസ്രനാമം , മഹാലക്ഷ്മീ സ്തവം , മഹാലക്ഷ്മീ അഷ്ടകം , ദേവീ മാഹാത്മ്യം എന്നീ ദേവീ പ്രീതികരമായവ ജപിക്കാം.
'ഓം സരസ്വതി മഹാഭാഗേ
വിദ്യേ കമല ലോചനേ
വിശ്വരൂപേ വിശാലാക്ഷി
വിദ്യാം ദേഹി നമോസ്തുതേ'
വസന്ത പഞ്ചമി ദിവസം ഈ മന്ത്രം ചൊല്ലുന്നത് സരസ്വതീദേവിയെ പ്രീതിപ്പെടുത്താൻ അത്യുത്തമമാണ്.
പത്മപുരാണത്തിൽ പ്രതിപാദിച്ചിട്ടുള്ള മഹാലക്ഷ്മീ അഷ്ടകത്തിൽ ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീർത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാരെ പ്രകീർത്തിക്കുന്നു.
( ധനലക്ഷ്മി- ധനലബ്ധി /ഐശ്വര്യം )
നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!
(ധാന്യലക്ഷ്മിധാന്യലബ്ധി/ദാരിദ്ര്യരാഹിത്യം)
നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
സർവപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!
(ധൈര്യലക്ഷ്മി - ധൈര്യലബ്ധി /അംഗീകാരം)
സർവജ്ഞേ സർവവരദേ, സർവദുഷ്ടഭയങ്കരീ
സർവദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
(ശൗര്യലക്ഷ്മി - ശൌര്യലബ്ധി /ആത്മവീര്യം)
സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
മന്ത്രമൂര്‍ത്തേ സദാ ദേവീ മഹാലക്ഷ്മീ നമോസ്തു തേ
(വിദ്യാലക്ഷ്മി - വിദ്യാലബ്ധി / അഭിവൃദ്ധി)
ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ
(കീർത്തിലക്ഷ്മി കീര്‍ത്തിലബ്ധി/വൈപുല്യം)
സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
(വിജയലക്ഷ്മി - വിജയലബ്ധി / ശാന്തി)
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ
( രാജലക്ഷ്മി -രാജലബ്ധി / സ്ഥാനമാനം )
ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതർ മഹാലക്ഷ്മീ നമോസ്തുതേ
English Summary : Significance of Vasantha Panchami Day