ADVERTISEMENT

 

ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ് ലക്ഷ്മീ ദേവി . എവിടെ ശാന്തിയും സമാധാനവും നിറയുന്നുവോ അവിടെ ലക്ഷ്മീ ദേവി വസിക്കുന്നു എന്നാണ് വിശ്വാസം . ലക്ഷ്മീ ദേവിയും ചേട്ടാ ( ജ്യേഷ്ഠാ) ഭഗവതിയും ദേവിയുടെ രണ്ടു ഭാവങ്ങളാണ് .വൃത്തിയും വെടിപ്പുമില്ലാത്തിടത്തും മദ്യപാനം ,കലഹം, ചൂതുകളി എന്നിവ  ഉള്ളയിടത്തും ദാരിദ്ര്യത്തിന്റെ ദേവതയായ ചേട്ടാഭഗവതിയുടെ വാസസ്ഥാനമാകും. ക്രമേണ കുടുംബക്ഷയത്തിനും കാരണമാകുന്നു .ഓരോ ഗൃഹത്തിന്റെയും ഐശ്വര്യം അവിടെ വസിക്കുന്നവരുടെ കൈകളിലാണ് .അടുക്കും ചിട്ടയോടെ ലളിതജീവിതം കെട്ടിപ്പെടുത്താൽ  ലക്ഷ്മീ ദേവിയുടെ കടാക്ഷത്താൽ ജീവിതം ഐശ്വര്യപൂർണമാവും. 

 

1.സൂര്യോദയത്തിനു മുന്നേ കുടുംബാംഗങ്ങളെല്ലാവരും ഈശ്വരസ്മരണയോടെ ഉണരുക.

 

2.നിത്യവും രാവിലെയും വൈകിട്ടും നിലവിളക്ക് തെളിയിച്ചു നാമം ജപിക്കുക.

 

3. പ്രധാന വാതിലിന് പ്രത്യേക പരിഗണന നൽകുക. ചെരുപ്പുകൾ കൂട്ടിയിടുക, മുഷിഞ്ഞ ചവിട്ടി എന്നീ നെഗറ്റീവ്  ഊർജ്ജമുള്ള വസ്തുക്കൾ പ്രധാനവാതിലിനു അടുത്ത് പാടില്ല . പൗർണമി പോലുള്ള വിശേഷദിനങ്ങളിൽ വാതിലിന്  മുകളിലായി മാവിലകൊണ്ടു തോരണം തൂക്കുന്നതു ഉത്തമം. നട വാതിലിന്  മുകളിലായി ഇഷ്ടദേവതാ ചിത്രം വയ്ക്കുന്നതും ഭവനത്തിൽ  പോസിറ്റീവ്  ഊർജ്ജത്തിനു  കാരണമാകും.

 

4.സന്ധ്യാസമയത്ത് നാമജപത്തിനു മാത്രം പ്രാധാന്യം നൽകുക . 

 

5.കലഹങ്ങൾ കഴിവതും ഒഴിവാക്കുക . പ്രത്യേകിച്ച് മാതാപിതാക്കൾ കുട്ടികളുടെ മുന്നിൽ വച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ .

 

6. ശുദ്ധജലവും ആഹാരവും പാഴാക്കാതിരിക്കുക .

 

7. ഒരുനേരമെങ്കിലും കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക.

 

8. ഈശ്വരവിശ്വാസം,സ്നേഹം, കൃത്യനിഷ്ഠ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കാനും മുതിർന്നവരെ ബഹുമാനിക്കാനും ശീലിക്കുക .

 

9.ദിവസേന വീടും പരിസരവും അടിച്ചു തളിക്കുകയും ആഴ്ച യിലൊരിക്കലെങ്കിലും അല്പം ഉപ്പു ചേർത്ത് തറ തുടച്ചു വൃത്തിയാക്കുകയും ചെയ്യുക. ഉപയോഗ്യശൂന്യമായതും മാലിന്യങ്ങളും മുഷിഞ്ഞവയും യഥാസമയം നീക്കം ചെയ്യുക .അഷ്ടഗന്ധം ,കുന്തിരിക്കം എന്നിവ പുകക്കുന്നതു നെഗറ്റീവ് ഊർജ്ജത്തെ പുറംതള്ളാൻ സഹായിക്കും

 

10.  കഴിയാവുന്ന അവസരങ്ങളിൽ ആചാരങ്ങളും വ്രതങ്ങളും അനുഷ്ഠിക്കുക. വരുമാനത്തിൽ ഒരു പങ്ക് ദാനധർമ്മങ്ങൾക്കായോ സമൂഹനന്മയ്ക്കായോ മാറ്റിവയ്ക്കുക. 

English Summary : 10 Ways to Attract Goddess Lakshmi 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com