ADVERTISEMENT

അഗാധമായ ചിന്തയുടെ അക്ഷരമാണ് P. ആഴമുള്ള ബുദ്ധിയും ഇവരിൽ കാണാം. ജീവിതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ കഴിയും. അവിചാരിതസംഭവങ്ങൾ ഇവരുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിക്കും. ഇവർക്കു മതം, ഗൂഢശാസ്ത്രം ഈ മേഖലകളിൽ താൽപര്യവും വാസനയും കാണും. മറ്റുള്ളവരുടെ ഇടപെടലും ഉപദേശവും ഇവർക്ക് അസഹ്യത ഉളവാക്കും. ഉയര്‍ന്ന സാമൂഹ്യബന്ധങ്ങള്‍ ഇഷ്ടപ്പെടുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്നവരാണ്. 

 

ഇവരുടെ ജീവിതം എപ്പോഴും പരീക്ഷണ- നിരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടേയിരിക്കും. എപ്പോഴും ഓരോ പ്രശ്നങ്ങളിൽ ചെന്ന് ചാടിക്കൊണ്ടേയിരിക്കും. സന്തോഷം നൽകുന്ന കാര്യങ്ങൾക്കായി എത്ര കാശ് ചിലവാക്കാനും ഇവർക്ക് മടിയില്ല. എത്ര സമ്പാദിച്ചാലും ഇവർക്ക് മതിയാവാറില്ല. വടി കൊടുത്ത് അടി മേടിക്കുന്നവരാണ്. 

 

തന്റെ തീരുമാനങ്ങൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്ന സ്വഭാവം ചിലപ്പോഴൊക്കെ ഇവർ പ്രകടിപ്പിക്കാറുണ്ട്. എങ്ങനെയും സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുക എന്നതാണ് ഇവരുടെ ജീവിതലക്ഷ്യം. എന്തൊക്കെ സംഭവിച്ചാലും ഇവർ ഇവരുടെ കുടുംബത്തെ കൈവിടില്ല. 

English Summary : Name Starts with Letter P

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com