ഏകാദശി വ്രതം ഇന്നോ നാളെയോ...?
Mail This Article
കുംഭമാസത്തിലെ കറുത്ത പക്ഷ ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് ഇന്നോ (2022 ഫെബ്രുവരി 26 ശനി) നാളെയോ (27 ഞായർ) എന്നു സംശയിക്കേണ്ട. നാളെത്തന്നെ.
നാളെ രാവിലെ കുറച്ചു നേരത്തേക്കു മാത്രമേ ഏകാദശി തിഥി ഉള്ളൂ എന്നതിനാൽ
ഏകാദശി വ്രതദിനം ഇന്ന് (26 ശനി) ആണെന്ന് ഉത്തരേന്ത്യയിലും മറ്റും ചിലർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അതു ശരിയല്ല.
ദശമി ബന്ധം ഇല്ലാത്ത ഏകാദശി ദിവസമാണു വ്രതം അനുഷ്ഠിക്കേണ്ടത് എന്നു പുരാണങ്ങളിൽ വ്യക്തമായി പറയുന്നു.
അതനുസരിച്ച്, നാളെ രാവിലെ വളരെ കുറച്ചു നേരത്തേക്കു മാത്രമേ ഏകാദശി തിഥി ഉള്ളൂ എങ്കിൽ പോലും ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് നാളെ (ഫെബ്രുവരി 27 ഞായർ) തന്നെ. നാളെ പകലും രാത്രിയും വ്രതം അനുഷ്ഠിച്ച് തിങ്കളാഴ്ച രാവിലെ പാരണയോടെ വ്രതം അവസാനിപ്പിക്കാം.
ഫെബ്രുവരി 28നു തിങ്കളാഴ്ച പ്രദോഷവ്രതദിവസം കൂടിയാണ്.
ഏകാദശി വ്രതം മഹാവിഷ്ണുവിനും പ്രദോഷവ്രതം പരമശിവനും പ്രധാനമാണ്.
നാളത്തെ ഏകാദശിയെയും തുടർന്നുള്ള പ്രദോഷവ്രതത്തെയും കുറിച്ച് കൂടുതൽ അറിയാൻ കേൾക്കൂ....