ADVERTISEMENT

ഒരേ കാര്യമാണെങ്കിലും അത് ഓരോരുത്തരും ചെയ്യുന്നത് വ്യത്യസ്തമായ രീതിയിലായിരിക്കും. ഇക്കാര്യം പലപ്പോഴും നമ്മുടെ ശ്രദ്ധയിൽപ്പെടാറില്ലെങ്കിലും നമ്മുടെ രീതികൾ വ്യക്തിത്വത്തെ തന്നെ എടുത്തു കാണിക്കുന്നുണ്ട് എന്നതാണ് വസ്തുത. മൊബൈൽ ഫോണുകൾ കൈകാര്യം ചെയ്യുന്നതിൽ പോലും ഈ വ്യത്യസ്തതയുണ്ട്. ഫോൺ എങ്ങനെ പിടിക്കുന്നു, എങ്ങനെ ഉപയോഗിക്കുന്നു എന്നതെല്ലാം നമ്മുടെ വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കും എന്നാണ് പറയുന്നത്. 

 

∙ തള്ളവിരലാണോ പ്രധാനം?

ഫോൺ കയ്യിൽ പിടിക്കുന്നത് പ്രധാനമായും തള്ളവിരലിന്റെ താങ്ങോടെയാണെങ്കിൽ നിങ്ങൾ സ്ഥിരോത്സാഹം ഉള്ളവരായിരിക്കും. ഏതുകാര്യത്തിന്റെയും നല്ല വശങ്ങൾ കാണാനും ഏത് പ്രശ്നങ്ങളും  എളുപ്പത്തിൽ കൈകാര്യം ചെയ്യാനുമുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടായിരിക്കും. സ്വന്തം കഴിവുകളിൽ പൂർണ്ണവിശ്വാസമുള്ള ഇക്കൂട്ടർ ചെയ്യാനുള്ള ഒരു കാര്യത്തിൽ നിന്നും പിന്തിരിയുന്നവരല്ല.  ഒരു വ്യക്തിയെ പരമാവധി മനസ്സിലാക്കിയതിനു ശേഷം മാത്രം ബന്ധങ്ങൾ സ്ഥാപിക്കാനാവും ഇവർ ശ്രമിക്കുക. 

 

∙ ടൈപ്പ് ചെയ്യാനും സ്ക്രോൾ ചെയ്യാനും തള്ളവിരൽ ഉപയോഗിക്കുന്നവർ 

ഫോണിൽ ടൈപ്പ് ചെയ്യുന്നതിന് പലർക്കും പല വിരലുകളാണ് വശം. ടൈപ്പ് ചെയ്യാനും സ്ക്രോൾ ചെയ്യാനും തള്ളവിരൽ കൂടുതലായി ഉപയോഗിക്കുന്നവർ തികഞ്ഞ ബുദ്ധിശാലികളായിരിക്കും. വളരെ ശ്രദ്ധയോടെ മാത്രമേ ഇവർ തീരുമാനങ്ങളെടുക്കു. തന്നെക്കുറിച്ച് മറ്റുള്ളവർ എന്ത് കരുതും എന്ന് സദാ ചിന്തിക്കുന്നവരായിരിക്കും ഇക്കൂട്ടർ. ഒരാളെ കണ്ടുമുട്ടിയാൽ അവർ തന്റെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുള്ളവരാണെന്ന് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ ഇവർക്ക് സാധിക്കും. ബന്ധങ്ങൾ നിലനിർത്താൻ പരമാവധി പരിശ്രമിക്കാനും ഇവർക്ക് മടിയുണ്ടാകില്ല. 

 

∙ ഇരു കൈകളിലെയും തള്ളവിരൽ ഉപയോഗിക്കുന്നവർ 

ഫോൺ ഉപയോഗിക്കുമ്പോൾ രണ്ടു തള്ളവിരലും ഒരേസമയം പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഏറെ കാര്യക്ഷമതയും വേഗതയുമുള്ളവരാണെന്നാണ് അത് സൂചിപ്പിക്കുന്നത്. തൊഴിലിലെ ധാർമികതയ്ക്ക് അങ്ങേയറ്റം പ്രാധാന്യം നൽകുന്ന ഇവർക്ക് ഒരു പ്രശ്നം പെട്ടെന്ന് തന്നെ തിരിച്ചറിയാനുള്ള കഴിവുണ്ട്. ഇക്കൂട്ടരുടെ വ്യക്തിത്വത്തിന് മൂന്നു  തലങ്ങളുണ്ട്. എല്ലാവരുമായും സഹകരിക്കാനും ജീവിതം ആഘോഷമാക്കാനും സാധിക്കുന്നു എന്നതാണ് ഇതിൽ ഒന്നാമത്തേത്.  തൊഴിലിടത്തിൽ എത്തിയാൽ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മനസ്സിലുള്ള ആശയങ്ങൾ കൃത്യമായി പങ്കുവയ്ക്കാനുള്ള കഴിവുമുണ്ട്. സ്നേഹിക്കുന്നവരുടെ ഒപ്പമാണെങ്കിൽ മറ്റൊന്നിനെ പറ്റിയും ചിന്തിക്കാതെ ഏറെ സ്വാതന്ത്ര്യത്തോടെ ഇടപെടാനും ഇവർക്ക് സാധിക്കും. 

 

∙ ചൂണ്ടുവിരൽ ഉപയോഗിക്കുന്നവർ 

ഫോൺ കൈകാര്യം ചെയ്യുമ്പോൾ ചൂണ്ടുവിരലാണ് കൂടുതലായി ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾ കലാപരമായ കഴിവുകളുള്ള വ്യക്തി ആയിരിക്കും. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവർ അംഗീകരിക്കുന്ന തരത്തിലുള്ളതായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. തൊഴിലിടത്തിലും പുറത്തും എപ്പോഴും നിങ്ങളുടെ ക്രിയാത്മകമായ കഴിവുകൾക്ക് അഭിനന്ദനങ്ങൾ തേടിയെത്തും. എന്നാൽ ബന്ധങ്ങളുടെ കാര്യത്തിൽ മുൻകൈയെടുക്കാൻ എപ്പോഴും അൽപ്പം മടിയുള്ളവരായിരിക്കും ഇക്കൂട്ടർ.

 

English Summary : The Way you Hold Phone Says Your Personality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com