ADVERTISEMENT

അപകടസാഹചര്യങ്ങളിൽ മനുഷ്യമനസ്സ്  വൈകാരികമായി പ്രതികരിക്കുന്നതാണ്‌ ഭയം. ജീവിതത്തെ പിടിച്ചുലയ്ക്കുന്ന സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ പലർക്കും അകാരണഭയവും മനസികസമ്മർദ്ദവും ഉണ്ടാകാറുണ്ട്. ഈ ഘട്ടത്തിൽ ഈശ്വരാധീനം  വർധിപ്പിക്കുകയാണ് ഏകപോം വഴി.

 

ചിന്തകളുടെ വേലിയേറ്റങ്ങളാണ് മനുഷ്യമനസ്സിനെ പിടിച്ചുലയ്ക്കുന്നത് .ഉത്തമവും നിസ്സ്വാർത്ഥമായ ഭക്തിയിലൂടെ മനസ്സ്  നിർമ്മലവും ശാന്തവുമായി മാറും. ഇങ്ങനെയുള്ള മനസ്സിൽ ഭയചിന്തകൾക്കു സ്ഥാനമില്ല.

 

ഏതു ദുരന്തങ്ങളെയും അതിജീവിക്കാനും  മനോധൈര്യം വർധിപ്പിക്കാനും ദുര്‍ഗ്ഗാമന്ത്രം ജപിക്കുന്നത് ഉത്തമമാണ് . ഭഗവൻ ശിവശങ്കരന്റെ പത്നിയായ പാർവതീദേവിയുടെ പൂർണരൂപമാണ് ദുർഗ്ഗ. ശക്തിയുടെ പ്രതീകവും ദുഃഖനാശിനിയുമായ ദുർഗ്ഗയിൽ സകലദേവതകളും  കുടികൊള്ളുന്നു എന്നാണ് ഹൈന്ദവ സങ്കല്പം. ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളും ദേവിക്കുണ്ട്. മാതൃഭാവത്തിൽ തന്റെ ഭക്തരെ ദേവി  പരിപാലിക്കുമെന്നുള്ളതിൽ സംശയമില്ല.  ദേവീ ഭജനത്തിലൂടെ ഏതു സാഹചര്യത്തെയും നേരിടാനുള്ള ആത്മധൈര്യം ലഭിക്കും.

 

ദുര്‍ഗ്ഗാമന്ത്രം

 

ഓം സർവസ്വരൂപേ സർവേശേ സർവശക്തി സമന്വിതേ

ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ

 

നിത്യേന പതിനൊന്നു തവണ ദുര്‍ഗ്ഗാമന്ത്രം ജപിച്ചുപോന്നാൽ ടെൻഷനും ഭയവും നീങ്ങി മനോധൈര്യം വർധിച്ച്  മനസ്സ്  ശാന്തമാകുമെന്നാണ് വിശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com