ഭഗവാന്റെ അനുഗ്രഹത്തിന് വൈശാഖ മാസം
Mail This Article
×
ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട മാസമാണു വൈശാഖം എന്നാണു സങ്കൽപം. ഇക്കൊല്ലത്തെ ചാന്ദ്രപക്ഷ വൈശാഖമാസം ആരംഭിക്കുന്നതു നാളെ (2022 മേയ് 1 ഞായർ) ആണ്. മേയ് 1 മുതൽ 30 വരെയാണ് ഇക്കൊല്ലത്തെ വൈശാഖ മാസാചരണം.
ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ വളരെ പ്രധാനമാണ് വൈശാഖ മാസം.
ഈ മാസം മഹാവിഷ്ണുവിനെയും ശ്രീകൃഷ്ണഭഗവാനെയും ഭജിച്ചാൽ ഐശ്വര്യവും സൗഭാഗ്യവും സമൃദ്ധിയുമെല്ലാം ഉണ്ടാകും എന്നു പുരാണങ്ങളിൽ പറയുന്നു.
മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട മാസമായതിനാൽ വൈശാഖമാസത്തെ മാധവമാസം എന്നും പറയുന്നു.
വൈശാഖമാസത്തിൽ ദിവസവും വിഷ്ണു സഹസ്രനാമം, നാരായണീയം തുടങ്ങിയവ പാരായണം ചെയ്യുന്നത് ഏറ്റവും ശ്രേയസ്കരമാണെന്നാണു വിശ്വാസം.
വൈശാഖ മാസത്തെക്കുറിച്ചുള്ള വിവരണം കേൾക്കാൻ.....
English Summary : Significance of Vaishaka Masam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.