ചന്ദ്രൻ ജോതിഷത്തിൽ, ഗുണഫലം ലഭിക്കാനും ദോഷങ്ങൾ കുറയ്ക്കാനും ചെയ്യേണ്ടവ
Mail This Article
ചന്ദ്രനെ മാതാവായും സൂര്യനെ പിതാവായുമാണ് ജോതിഷത്തിൽ കണക്കാക്കുന്നത്. വലത് കണ്ണ് സൂര്യനെന്നും ഇടത് കണ്ണ് ചന്ദ്രനെന്നും പറയുന്നു. അതുപോലെ സൂര്യനെ രാജാവായും ചന്ദ്രനെ രാജ്ഞിയായും കണക്കാക്കുന്നു. ചന്ദ്രന്റെ കേന്ദ്രങ്ങളിൽ (1,4,7,10) വ്യാഴം നിന്നാൽ ഗജകേസരി യോഗം. പഞ്ചമഹാപുരുഷയോഗങ്ങൾ. എല്ലാം ചന്ദ്രനുമായുളള യോഗമാണ്. ചന്ദ്രന്റെ രത്നമാണ് മുത്ത്. ഉപരത്നം ചന്ദ്രകാന്തമാണ്. ചന്ദ്രദശാകാലം 10 വർഷമാണ്.
പന്ത്രണ്ടുരാശികളെ ശരീരമായി സങ്കൽപിക്കുന്ന കാലപുരുഷന്റെ മനസ്സാണ് ചന്ദ്രൻ. ഒരുദിവസം ചന്ദ്രൻ സഞ്ചരിക്കുന്ന ഭാഗത്തെ നക്ഷത്രം എന്നു പറയുന്നു. ചന്ദ്രന്റെ ദേവതയാണ് ദുർഗ്ഗ. പക്ഷബലം ഇല്ലാത്ത ചന്ദ്രന് ഭദ്രകാളിയും. ദിവസം തിങ്കളാഴ്ചയും പൗർണമിയും.
പരമശിവന്റെ ശിരസിലാണ് ചന്ദ്രൻ. ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള കറക്കത്തിൽ ഏതാണ്ട് ഇരുപത്തൊമ്പത് ദിവസത്തിൽ ഒന്ന് എന്ന കണക്കിൽ ചന്ദ്രൻ സൂര്യന്റേയും ഭൂമിയുടേയും ഇടയിൽ വരും. ഈ സമയം ചന്ദ്രനും സൂര്യനും എതിരായുള്ള ഭാഗം ഭൂമിയെ അഭിമുഖീകരിക്കുന്നതിനാൽ ചന്ദ്രനെ കാണില്ല. ആ ദിവസമാണ് അമാവാസി. ചന്ദ്രന്റെ വൃദ്ധിക്ഷയം പോലെ ആയിരിക്കും മനുഷ്യന്റെ മനസ്സും എന്നാണ് ജ്യോതിഷം പറയുന്നത്.
ഇരുപത്തേഴ് ദിവസമാണൊരു ചന്ദ്രമാസം. പന്ത്രണ്ട് ചന്ദ്രമാസങ്ങളാണ് ഒരു ചന്ദ്രവര്‍ഷം. ചന്ദ്രന്റെ സഞ്ചാരത്തിനിടയ്ക്ക് ഉണ്ടാവുന്ന രണ്ട് പ്രതിഭാസങ്ങളാണ് അമാവാസിയും പൗർണമിയും. ചന്ദ്രന്‍ സൂര്യന് അഭിമുഖമായി വരുമ്പോൾ ഭൂമിയില്‍ നിന്ന് ചന്ദ്രനെ പൂർണമായി കാണാന്‍ കഴിയും. ഇതാണ് പൗർണമി അല്ലെങ്കില്‍ വെളുത്തവാവ്. ഇത് കഴിഞ്ഞ് പതിനഞ്ച് ദിവസമായാൽ കറുത്തവാവും . വീണ്ടും പതിനഞ്ച് ദിവസമായാൽ വെളുത്തവാവും വരും.
ചന്ദ്രന്റെ മാസമായി കർക്കിടത്തെ കണക്കാക്കുന്നു. ചന്ദ്രമണ്ഡലത്തെ പിതൃലോകമായാണ് കണക്കാക്കുന്നത്. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. കർക്കിടകത്തിലെയും തുലാത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്.
നവഗ്രഹ പ്രതിഷ്ഠയുളളിടത്ത് ചന്ദ്രന് വെളള വസ്ത്രം ചാർത്തുകയും അർച്ചന നടത്തുകയും ചെയ്താൽ ചന്ദ്രന്റെ ഗുണഫലം ലഭിക്കുകയും ദോഷങ്ങൾ കുറയുകയും ചെയ്യും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
English Summary : Significance of Moon in Astrology