ADVERTISEMENT

G യിൽ പേര് തുടങ്ങുന്നവർ  കടുത്ത ദൈവഭക്തിക്കാരാണ്. അതിശക്തമായ ആകർഷകമായ ആശയവിനിമയത്തിന്റെ അക്ഷരമാണ്. തിരിച്ചുള്ള സ്വഭാവവും ചിലപ്പോൾ കാണിക്കും. ഏകാന്തത ഇഷ്ടപ്പെടും. ഇതു സൃഷ്ടിപരമായി മഹത്തരങ്ങൾ ചെയ്യാൻ ശേഷിയുള്ള അക്ഷരമാണ്. പക്ഷേ ശരിയായ തയാറെടുപ്പ്  ഇല്ലെങ്കിൽ മണ്ടത്തരങ്ങളിൽ ചാടുകയും ചെയ്യും. സ്വന്തം കാര്യത്തിന് വേണ്ടിയാണെന്ന് അറിഞ്ഞാൽ എത്ര കഠിനാദ്ധ്വാനം ചെയ്യാനും ഇവർക്ക് മടിയില്ല. ഉയർന്ന ചിന്താഗതിക്കാരാണ്. നല്ല സാമ്പത്തികശേഷി ഉണ്ടെങ്കിലും പിശുക്കരാണ് . എന്നാൽ, ദാനധർമ്മങ്ങൾ ചെയ്യാൻ മടികാണിക്കയുമില്ല  . 

 

കർമ്മരംഗത്ത് ഉത്തരവാദിത്വമുള്ളവരാണ്. അതുകൊണ്ട് തന്നെ നല്ല പദവികൾ ലഭിക്കാൻ സാധ്യതയുള്ളവരുമാണ്. സമാനചിന്താഗതിക്കാർ തന്നെ ജീവിതപങ്കാളിയാവണമെന്ന് വാശിപിടിക്കുന്നവരാണ്. അങ്ങനെയുള്ളവരെ തന്നെ ലഭിച്ചില്ലെങ്കിൽ ദാമ്പത്യം പരാജയമാവുകയും ചെയ്യും. കുടുംബത്തിന് വേണ്ടി എന്ത് ത്യാഗം ചെയ്യാനും ഇവർക്ക് മടിയില്ല. പക്ഷേ, മറ്റൊന്നിനോടും ഇവർക്ക് ഈ ത്യാഗമനോഭാവം ഇല്ല. പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഇവരെ വെല്ലാൻ മറ്റാരുമില്ല. 

 

ഇഷ്ടമുളളവരെ ഭരിക്കുന്നതിൽ വളരെ സാമർഥ്യമുള്ളവരാണ്. ആത്മവിശ്വാസം ഉള്ളവരാണ്. എന്തെങ്കിലും പുതിയതായി കണ്ടുപിടിച്ച് വിജയപ്രദമാക്കും. ഏതു പരിതസ്ഥിതിയും പരിശ്രമിച്ച് നല്ലതാക്കും. ക്ഷമയും സഹനശക്തിയും വളരെ ഉണ്ടായിരിക്കും. അസുഖം വന്നാൽ പെട്ടെന്ന് മാറുന്നതാണ്. മുൻകൂട്ടി തീരുമാനിച്ച പദ്ധതിയനുസരിച്ച് ജീവിക്കും. കടന്ന് ചിന്തിക്കുന്നവരും ദീർഘദർശിയുമായിരിക്കും. ഗുണമുള്ള അക്ഷരങ്ങൾ യോജിപ്പോടെ വന്നില്ലെങ്കിൽ മടിയനായിത്തീരും. മറ്റുള്ളവരാൽ അപമാനിതരാകും.

 

ആത്മാഭിമാനത്തോടെ തലയുയർത്താനുള്ള കഴിവുള്ളവരാണ്. ജീവിതപ്രശ്നങ്ങളുടെ നടുകയത്തിലും ഇവർക്ക് സമനില തെറ്റുകയില്ല. ഒരിക്കലും ഉലയാത്ത മനോബലം, സമാധാനപരമായ ജീവിതവും ഉയർന്ന ശമ്പളത്തിൽ ഉള്ള ഉദ്യോഗവും സംഗതികളെ ആലോചിക്കാനുള്ള കഴിവും ഇവരുടെ പ്രത്യേകതയാണ്. തടസ്സങ്ങളില്ലാത്ത ജീവിതവും ഫലപ്രദമാക്കേണ്ട പ്രശ്നങ്ങൾ സാധിച്ചെടുക്കുന്നതിനുള്ള അസാമാന്യമായ സാമർഥ്യവും ആപത്ത് മുൻകൂട്ടി കണ്ട് അതിനെ തകർക്കത്തക്കവിധം ജാഗ്രതയും ഇവർക്കുണ്ട്. പരിതസ്ഥിതികളെല്ലാം അനുകൂലമായിരിക്കും. പാഴ്ചിലവും ബലഹീനതയും ഉണ്ടാകുമെങ്കിലും ജീവിതം സന്തോഷകരമായിരിക്കും.

English Summary : Name Starting with Letter G Tells Your Character

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com