കുട്ടി പഠിച്ച് ആരാവും? ജ്യോതിഷത്തിലുണ്ട് ആ രഹസ്യം
Mail This Article
നിനക്ക് ആരാകാനാണ് ആഗ്രഹം? ക്ലാസിൽ പണ്ട് ടീച്ചർമാർ പതിവായി ചോദിക്കുന്ന ചോദ്യമാണ്. പലരും പല ആഗ്രഹങ്ങളും പറയും. ടീച്ചർ പലരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതിൽ എത്ര പേർ ആഗ്രഹിച്ച നിലയിലെത്തിച്ചേരും എന്നത് ആരും ശ്രദ്ധിക്കാറില്ല.
കുട്ടിക്ക് പഠിക്കാൻ താൽപര്യം ലോജിസ്റ്റിക് ആയിരിക്കും. പക്ഷെ രക്ഷിതാക്കൾക്ക് താൽപര്യം എഞ്ചിനീയറിങ്ങ് ആകും. ഒരു കുട്ടിയുടെ ജാതകം നോക്കിയാൽ ഏതു മേഖലയിൽ പഠിച്ചാലാവും ശോഭിക്കുക എന്ന് മനസ്സിലാക്കാൻ സാധിക്കും. ലഗ്നാൽ രണ്ടാം ഭാവം കൊണ്ടാണ് വിദ്യയെക്കുറിച്ച് ചിന്തിക്കുന്നത്. രണ്ടാം ഭാവത്തിൽ ശുക്രൻ ആണെങ്കിൽ നൃത്തം, വാദ്യോപകരണങ്ങൾ, സംഗീതം, ഫാഷൻ ഡിസൈൻ, സിനിമ തുടങ്ങിയ മേഖലകളിൽ ആയിരിക്കാം താൽപര്യം.
രണ്ടാം ഭാവാധിപൻ പതിനൊന്നിൽ നിന്നാൽ ജ്യോത്സ്യൻ ആവാനുള്ള യോഗമാണത്. പഠിച്ച പണി ചെയ്തു വരുമാനം ഉണ്ടാക്കുമെന്നും കണക്കാക്കാം. രണ്ടാം ഭാവാധിപൻ പത്തിൽ നിൽക്കുക അല്ലെങ്കിൽ ആ രാശിയിലേക്ക് ദൃഷ്ടി ചെയ്താൽ പഠിച്ചത് തന്നെ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യമാകും ചെയ്യുക. പഠിക്കാൻ മിടുക്കൻ ആണെങ്കിൽ വിദ്യാകാരകനായ ബുധന് ബലം ഉണ്ടാവണം. ബുധന് ബലക്കുറവുള്ള പലരും ഏതെങ്കിലുമൊരു വിഷയത്തിൽ വൈദഗ്ധ്യം നേടി ഉന്നത ജോലിയിൽ എത്തുന്നതും സാധാരണയാണ്. ബുധന് ബലക്കുറവ് ഉണ്ടെങ്കിൽ മരതകം ധരിക്കുന്നത് നല്ലതാണ്.
ജാതകത്തിൽ ചന്ദ്രന് ബലമില്ലെങ്കിൽ ടെൻഷൻ ഉണ്ടാവാനും പഠിച്ച കാര്യം മറന്നുപോകാനും ഇടയാകും. ഇത്തരം സാഹചര്യങ്ങളിൽ ചന്ദ്രകാന്തം ധരിക്കുന്നത് നല്ലതാണ്. കുട്ടികൾക്ക് ജന്മസിദ്ധമായി ചില വാസനകൾ ഉണ്ടാകും. അതാണ് ഏറ്റവും നല്ലതെന്ന് രക്ഷകർത്താക്കൾ മനസ്സിലാക്കുക. ബിഫാം പഠിച്ചയാൾ ഗ്രാഫിക് ഡിസൈനർ ആയി മാറുന്നത് അയാൾക്ക് ജന്മസിദ്ധമായി അതിൽ വാസനയുള്ളതു കൊണ്ടാണ്. മറ്റു വിഷയങ്ങൾ അവർക്കും പഠിക്കാൻ സാധിക്കും പക്ഷേ അതാവണം അവരുടെ ജോലി എന്നില്ല.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
English Summary : Career of Student as per Astrology