ADVERTISEMENT

2022  സെപ്റ്റംബർ  മാസം 17  ന്   തീയതി കാലത്ത് 07  മണി 22  മിനിറ്റിന് രോഹിണി  നക്ഷത്രം നാലാം  പാദത്തിൽ ഇടവ ലഗ്നം ദ്വിതീയ  ദ്രേക്കാണത്തിലായിരുന്നു കന്നി രവി സംക്രമം. പ്രാഹ്നത്തിൽ  ( പകലിനെ അഞ്ചായി ഭാഗിച്ചതിലെ ആദ്യഭാഗത്തിൽ ) സംക്രമം നടക്കുന്നതിനാൽ ഈ ദിവസം കന്നി  ഒന്നായി വരുന്നു. 

 

കന്നി  രവിസംക്രമം നടക്കുന്നത് രോഹിണി നക്ഷത്രത്തിൽ ആയതിനാൽ അടുത്ത സംക്രമം വരെ ഒരു മാസക്കാലം രോഹിണി അനുജന്മനക്ഷത്രങ്ങളായ അത്തം, തിരുവോണം നാളുകാർക്ക് പലതരത്തിലുള്ള വിഷമതകൾ മാനസികവും ശാരീരീരികവുമായി ഉണ്ടാവാനിടയുണ്ട്. കുടുംബത്തിൽ ചെറിയ കലഹങ്ങൾ , ധനപരമായ വിഷമതകൾ  കഷ്ടപ്പാടുകൾ , ബന്ധുജന വിരോധം ഇവയ്ക്കും സാദ്ധ്യത  ഉണ്ട് . 

 

 ഈ നക്ഷത്രജാതർ  മാസത്തിലെ എല്ലാ ദിവസവും പരമശിവനെ നീലകണ്ഠനായും മൃത്യുഞ്ജയനായും  സങ്കൽപ്പിച്ച് ഭജിക്കുന്നത് ഉത്തമമാണ്. ഉൾഭീതി അകലുന്നതിനും മനസ്സിൽ  ശാന്തി നിറയുന്നതിനും പ്രസ്തുത ഭജനം ഉത്തമമാണ്. അതിനു ചേർന്ന ഒരു സ്തുതി ചേർക്കുന്നു :

 

മൃത്യുംജയായ  രുദ്രായ

നീലകണ്ഠായ   ശംഭവേ

അമൃതേശായ ശർവ്വായ 

മഹാദേവായ തേ നമ:

 

ഇവർ ഇനി പറയുന്ന  ലാൽ കിതാബ് പരിഹാരം അനുഷ്ഠിക്കുന്നതും ഗുണകരമാണ്.  പ്രഭാത ഭക്ഷണത്തിനു മുൻപ് ഒരു സ്പൂൺ  നിറയെ തൈര് സേവിക്കുക. 

 

പൂയം, അനിഴം, ഉത്രട്ടാതി , ഭരണി , പൂരം , പൂരാടം നാളുകാർക്കും  കന്നി  രവി സംക്രമം പ്രതികൂലമായിരിക്കും.  ഇവർ പതിവായി ദുർഗാ  ഭജനം നടത്തുന്നത് വളരെ ഗുണകരമാണ് . അതിനുള്ള ഒരു ജപം താഴെ ചേർക്കുന്നു 

 

ഓം സർവ്വ ശാസ്ത്ര വിശാരദായൈ .

നിത്യാനന്ദ പ്രദായിനൈ 

സുര സൗഖ്യ പ്രമോദിനൈ 

ഋഗ്യജുസ്സാമ രൂപിണൈ 

അതി സൗമ്യ രൂപിണൈ 

മഹാരൂപായൈ 

ശാസ്ത്ര ജ്ഞാന സമൃദ്ധിം 

മേ ദേഹി ദദാപയ സ്വാഹാ: 

 

ഇവർക്ക് ചേർന്ന ഒരു ലാൽ കിതാബ് പരിഹാരവും നിർദ്ദേശിക്കുന്നു :  നിത്യേന മഞ്ഞൾ കുങ്കുമം നെറ്റിയിൽ ധരിക്കുക .  

 

 

സംക്രമസമയത്ത് ഭാഗ്യ താരക സ്ഥിതി തിരുവാതിര  നക്ഷത്രത്തിലാണ് .ആകെയാൽ തിരുവാതിര , ചോതി , ചതയം , കാർത്തിക , ഉത്രം , ഉത്രാടം നക്ഷത്ര ജാതർക്ക്  കന്നി മാസം പൊതുവെ  അനുകൂലമായിരിക്കും .

 

കന്നി രവി സംക്രമം അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ലേഖനമാണിത് . ഓരോ വ്യക്തികളുടെയും ജനനസമയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ദശാ അപഹാരകാലങ്ങൾ , ഗോചരാൽ വരുന്ന ഫലങ്ങൾ എന്നിവയ്ക്കനുസരിച്ച്  അനുഭവത്തിൽ ചെറിയ വ്യതിയാനങ്ങൾ വരാം .  ഇതിൽ പരാമർശിക്കാത്ത നക്ഷത്രജാതർക്ക് കന്നി മാസം സാമാന്യമായി ഗുണദോഷ സമ്മിശ്രമായ ഫലത്തെ നൽകുന്നതായിരിക്കും.  


ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Effect of Kanni Ravi Sankramam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com