കാർത്തിക മാസത്തിൽ നെയ്വിളക്ക് ഇങ്ങനെ തെളിയിച്ചാൽ
Mail This Article
കണ്ണന് പ്രധാനമായ കാർത്തിക മാസത്തിലൂടനീളം ചില ചിട്ടകൾ അനുഷ്ഠിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും എന്നാണ് വിശ്വാസം. അതിൽ പ്രധാനമാണ് ദാമോദരഷ്ടകം ചൊല്ലി മംഗള ആരതിയുഴിയുന്നത്. നെയ്‌ദീപമാണ് ആരതിയായി ഉഴിയുന്നത്. കുടുംബത്തിൽ ഒരാളെങ്കിലും കാർത്തിക മാസത്തിലുടനീളം മംഗള ആരതിയുഴിയുന്നത് ഭഗവൽ പ്രീതിയുടെ കുടുംബാഭിവൃദ്ധിക്കു കാരണമാകും എന്നാണ് പുരാണങ്ങളിൽ പറയുന്നത്.
അതിനായി സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി ശ്രീകൃഷ്ണ ചിത്രത്തിന്റെയോ രാധാകൃഷ്‌ണ ചിത്രത്തിന്റെയോ ദാമോദര ചിത്രത്തിന്റെയോ മുന്നിൽ നെയ്‌വിളക്കു കത്തിച്ചു മംഗള ആരതിയുഴിയുക. ദാമോദരഷ്ടകം നോക്കി ജപിച്ചുകൊണ്ടോ ശ്രവിച്ചുകൊണ്ടോ വലതു ഭാഗത്തേക്ക് ചുറ്റിച്ചു ആരതി ഉഴിയാം. ഉഴിയുമ്പോൾ ഭഗവാന്റെ തൃപ്പാദങ്ങൾക്ക് 4 തവണയും തിരുനാഭിയിൽ (ഉദരഭാഗത്തു) 2 തവണയും തിരുമുഖത്ത് 3 തവണയും കേശാദിപാദം 7 തവണയുമാണ് നെയ് ദീപം സമർപ്പിക്കേണ്ടത്. മൺചിരാതിൽ നെയ് ഒഴിച്ച് ദീപം കൊളുത്തി ആരതി ഉഴിയാവുന്നതാണ് .
ദാമോദരാഷ്ടകം (പത്മപുരാണം)
1.
നമാമീശ്വരം സച്ചിദാനന്ദരൂപം
ലസത്കുണ്ഡലം ഗോകുലേ ഭ്രാജമാനം
യശോദാഭിയോലൂഖലാദ്ധാവമാനം
പരാമൃഷ്ടമത്യന്തതോ ദ്രുത്യഗോപ്യാ
2.
രുദന്തം മുഹുർ നേത്രയുഗ്മം മൃജന്തം
കരാംഭോജയുഗ്മേന സാതങ്കനേത്രം
മുഹുഃ ശ്വാസകമ്പത്രിരേഖാങ്കകണ്ഠ-
സ്ഥിതഗ്രൈവദാമോദരം ഭക്തിബദ്ധം.
3.
ഇതീദൃക് സ്വലീലാഭിരാനന്ദകുണ്ഡേ
സ്വഘോഷം നിമജ്ജന്തമാഖ്യാപയന്തം
തദീയേഷിതജ്ഞേഷു ഭക്തൈർ ജിതത്വം
പുനഃ പ്രേമതസ്തം ശതാവൃത്തി വന്ദേ.
4.
വരം ദേവ മോക്ഷം ന മോക്ഷാവധിം വാ
ന ചാന്യം വൃണേഹം വരേശാദപീഹ
ഇദം തേ വപുർ നാഥ ഗോപാല ബാലം
സദാ മേ മനസ്യാവിരാസ്താം കിമന്യൈഃ
5.
ഇദം തേ മുഖാംഭോജമത്യന്ത നീലൈർ-
വൃതം കുണ്ഡലൈഃ സ്നിഗ്ധരക്തൈശ്ച ഗോപ്യാ
മുഹുശ്ചുംബിതം ബിംബരക്താധരം മേ
മനസ്യാവിരാസ്താമലം ലക്ഷലാഭൈ:
6.
നമോ ദേവ ദാമോദരാനന്ദ വിഷ്ണോ
പ്രസീദ പ്രഭോ ദുഃഖജാലാബ്ധിമഗ്നം
കൃപാദൃഷ്ടി വൃഷ്ട്യാതിദീനം ബതാനു
ഗൃഹാണേശ മാമജ്ഞമേധ്യക്ഷി ദൃശ്യഃ
7.
കുവേരാത്മജൗ ബദ്ധമൂർത്യൈവ യദ്വത്
ത്വയാ മോചിതൗ ഭക്തിഭാജൗ കൃതൗ ച
തഥാ പ്രേമഭക്തിം സ്വകാം മേ പ്രയച്ഛ
ന മോക്ഷേ ഗ്രഹോമേ ഽസ്തി ദാമോദരേഹ.
8.
നമസ്തേസ്തു ദാമ്നേ സ്ഫുരദ് ദീപ്തിധാമ്നേ
ത്വദീയോദരായാഥ വിശ്വസ്യ ധാമ്നേ
നമോ രാധികായൈ ത്വദീയ പ്രിയായൈ
നമോഽനന്തലീലായ ദേവായ തുഭ്യം.
English Summary: Benefits of Lighting Ghee Lamp in Karthika Month