വീട്ടിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഐശ്വര്യം ക്ഷയിക്കും
Mail This Article
ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ അനാവശ്യ കടബാധ്യതകളിൽ പെടാതിരിക്കാനും അധ്വാനിച്ചു സമ്പാദിക്കുന്ന സമ്പത്തു നിലനിർത്താനും അധിക ചിലവുകൾ വന്നുപെടാതിരിക്കാനും സാധിക്കുകയുള്ളൂ. ഭവനത്തിൽ ലക്ഷ്മീ കടാക്ഷം നിലനിർത്താൻ നിത്യവും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക . മാറാല പിടിക്കാൻ പാടില്ല . സന്ധ്യയ്ക്കു മുന്നേ വീടും പരിസരവും തൂത്തു വാരി തളിക്കണം എന്നാണ് ചിട്ട.
നിത്യവും അഞ്ചു തിരിയിട്ട് നിലവിളക്കു കൊളുത്തണം. വിളക്കു കൊളുത്തുമ്പോളും അണയ്ക്കുമ്പോളും ഭഗവൽ സമരണയോടെയാവണം. അതിൽ ദേവീ , വിഷ്ണു നാമങ്ങൾ ഉൾപ്പെടുത്തുന്നത് അത്യുത്തമം. കരിന്തിരി കത്തുക , കെട്ട തിരി വീണ്ടും കത്തിക്കുക , വിളക്കിനേക്കാൾ ഉയരത്തിൽ ഇരിക്കുക ഇവയൊന്നും പാടില്ല.
ഉമ്മറപ്പടിയിൽ കയറി നിൽക്കാനോ ഇരിക്കാനോ പാടില്ല.
സന്ധ്യയ്ക്ക് ഉറക്കം, ഭക്ഷണം കഴിക്കുക, ലഹരിവസ്തുക്കളുടെ ഉപയോഗം ഇവ പാടില്ല.
ഭവനത്തിൽ കലഹം, തർക്കങ്ങൾ എന്നിവ ഒഴിവാക്കുക.
നിത്യവും ചാണകവെള്ളം തളിച്ച് വീട് ശുദ്ധിവരുത്തുന്നത് അത്യുത്തമം.
ധനധാന്യഐശ്വര്യദേവതയാണ് ലക്ഷ്മീ ദേവി. തെക്കുപടിഞ്ഞാറെ മൂലയിൽ വടക്കോട്ടു ദർശനമായി അലമാരി വച്ച് അതിൽ പണം സൂക്ഷിക്കാൻ ശ്രമിക്കുക .
ലേഖകൻ
ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ,
ശിവപാർവതീ ജ്യോതിഷാലയം ,
നാലുകോടി പി. ഒ,
ചങ്ങനാശ്ശേരി
Ph : 9562988304
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം
pregeeshbnairastrologer youtube channel
Content Summary : How to Attract Goddess Lakshmi at Home