ധനുമാസത്തിലെ അമാവാസി , ദേവിയെ ഈ ഭാവത്തിൽ ഭജിച്ചാൽ
Mail This Article
അമാവാസി ദിവസം ദേവിയുടെ രൗദ്രഭാവമായ ഭദ്രകാളിയെയുമാണ് ഭജിക്കേണ്ടത്. 2022 ഡിസംബർ 22 ധനുമാസത്തിലെ അമാവാസി ഒരിക്കൽ വരുന്നു. ഡിസംബർ 23 നാണു അമാവാസി ദാനം. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്.
മാർക്കണ്ഡേയ പുരാണപ്രകാരം സത്യയുഗത്തിൽ ദക്ഷന്റെ മകളായി പിറന്ന സതി ദക്ഷന്റെ യാഗാഗ്നിയിൽ ദേഹത്യാഗം ചെയ്തതിൽ രോഷം പൂണ്ട പരമശിവൻ തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണ് ഭദ്രകാളി എന്നും പറയപ്പെടുന്നുണ്ട്. ദാരികനെ നിഗ്രഹിക്കാനായി ശിവന്റെ മൂന്നാം കണ്ണിൽനിന്ന് ഉത്ഭവിച്ചതാണ് ഭദ്രകാളി എന്നും പറയുന്നുണ്ട്.
ഭദ്രം എന്നാൽ മംഗളം എന്നാണ് അർഥം. മംഗളത്തെ പ്രദാനം ചെയ്യുന്നവൾ എന്ന അർഥത്തില്‍ ഭദ്രകാളിയെ ഭക്തർ ആരാധിക്കുന്നു. പ്രപഞ്ചത്തിന്റെ മാതാവും ചൊവ്വയുടെ അധിദേവതയുമായ ഭദ്രകാളിയെ ആരാധിച്ചാൽ ജീവിതത്തിലെ ഏതു പ്രതിസന്ധിഘട്ടത്തെയും അതിജീവിക്കാനും ഗ്രഹദോഷങ്ങൾ അകറ്റാനുമാകുമെന്നാണ് വിശ്വാസം.
ഭദ്രകാളീ സ്തുതി
കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മം ച- മാം ച പാലയ പാലയ.