ധനുമാസത്തിലുടനീളം ഈ ലക്ഷ്മീമന്ത്രം ഒരുതവണ ജപിച്ചാൽ
Mail This Article
ധനു മാസം ഭഗവാൻ ശ്രീകൃഷ്‌ണന് പ്രിയപ്പെട്ട മാസമാണ്. അതുപോലെ ലക്ഷ്മീ ദേവിക്കും അതീവ പ്രാധാന്യം നൽകി ഭജിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും എന്നാണ് വിശ്വാസം. മഹാലക്ഷ്മീ അഷ്ടകം , മഹാലക്ഷ്മീ സ്തവം , മഹാലക്ഷ്മീ അഷ്ടോത്തരം ,അഷ്ടലക്ഷ്മീ സ്തോത്രം എന്നിവപോലെ പ്രധാനമാണ് ലക്ഷ്മീ ദ്വാദശമന്ത്രം. വളരെയധികം പ്രയത്നിച്ചിട്ടും സാമ്പത്തിക പുരോഗതി കൈവരിക്കാത്തതും അകാരണമായി കടക്കെണിയിൽ പെടുന്നതും സാമ്പത്തികം വന്നാലും അത് കയ്യിൽ നിലനിൽക്കാത്തതുമൊക്കെ ലക്ഷ്മീകടാക്ഷം ഇല്ലാത്തതിന്റെ ലക്ഷണമാണ് . ധനുമാസത്തിലെ ലക്ഷ്മീ ഭജനം അതീവ ഫലദായകമാണ് .
ശുക്രന്റെ ദേവതയായ ലക്ഷ്മീ ദേവിയെ ലക്ഷ്മീ ദ്വാദശമന്ത്രം ചൊല്ലി ഭജിക്കുന്നതിലൂടെ സർവ സാമ്പത്തിക ദുരിതങ്ങളും നീങ്ങി ജീവിതം ഐശ്വര്യപൂർണമാകും എന്നാണ് വിശ്വാസം. ലക്ഷ്മീ ദേവിയുടെ പന്ത്രണ്ടു നാമങ്ങളടങ്ങിയ മന്ത്രമാണിത് . കുളിച്ചു ശരീരശുദ്ധി വരുത്തി നെയ് വിളക്കിനു മുന്നിലിരുന്നു ജപിക്കുന്നത് അത്യുത്തമം .
ലക്ഷ്മീ ദ്വാദശമന്ത്രം
ഓം കം കാർത്ത്യായന്യൈ നമ:
ഓം മഹാലക്ഷ് മ്യൈ നമ:
ഓം കമലാവാസിന്യൈ നമ:
ഓം ശ്രീകരാംബികായൈ നമ:
ഓം ത്രിപുരാക്ഷ്യൈ നമ:
ഓം യോഗദായിന്യൈ നമ:
ഓം പാപാരയേ നമ:
ഓം സമൃദ്ധിദായൈ നമ:
ഓം മോഹിന്യൈ നമ:
ഓം മേധായൈ നമ:
ഓം സനാതനായൈ നമ:
ഓം ഉഗ്രപ്രഭായൈ നമ:
Content Summary : Significance of Lakshmi Dwadasa Manthram in Dhanu Month