ADVERTISEMENT

ഇന്ന് സവിശേഷമായ മകരചൊവ്വാ ദിനം . ഇന്ന് ദേവിയെ ഭദ്രകാളീ ഭാവത്തിൽ ഭജിക്കുന്നത്തിലൂടെ സർവ ദുരിതങ്ങളും നീങ്ങുമെന്നാണ് വിശ്വാസം. ഭദ്രത അഥവാ സുരക്ഷ നൽകുന്ന മാതാവാണ് ഭദ്രകാളി. ശരണം ഗമിപ്പോർക്കെല്ലാം രോഗശമനം, ദാരിദ്ര്യദുഃഖശമനം , മൃത്യുഭയത്തിൽ നിന്നുള്ള മോചനം ഇവ നൽകുന്ന ആശ്രയ സാന്നിദ്ധ്യമാണ് ഭദ്രകാളി. എട്ടു തൃക്കൈകളാലും അനുഗ്രഹം ചൊരിയുന്ന മൂർത്തിയായി കാളീ ഉപാസകർ ദേവിയെ കാണുന്നു. ഘോരരൂപിണിയായി തോന്നുമെങ്കിലും മുഖത്ത് നിറഞ്ഞു നിൽക്കുന്ന മാതൃവാത്സല്യം ഭക്തർക്ക് അനുഭവവേദ്യമാക്കിത്തരുന്നവളുമാണ് കാളി. 

 

മകരചൊവ്വാ ദിനത്തിൽ ഭദ്രകാളിപ്പത്ത് ജപിച്ചു ദേവീ പ്രീതി നേടാം. പ്രത്യേക കാരണങ്ങളില്ലാതെ മനസ്സിൽ ഭയം നിറയുക, തുടർച്ചയായ രോഗദുരിതം പിന്തുടരുക, ന്യായമായി ആർജ്ജിച്ച ധനം ചോർന്നു പോവുക, കുടുംബ കലഹം , കടുത്ത മദ്യപാനം മൂല കുടുംബത്തിൽ സ്വസ്ഥത നശിക്കുക തുടങ്ങി ഒട്ടനവധി സന്ദർഭങ്ങളിൽ ജപിക്കുവാനുള്ള സഹായ സ്തോത്രമാണ് ഭദ്രകാളിപ്പത്ത്. 

 

പത്ത് ശ്ലോകങ്ങള്‍ ഉള്ള കാളീ സ്തോത്രമാണിത്. വീട്ടിലോ ക്ഷേത്രത്തിലോ ഇരുന്നു ജപിക്കാം . വീട്ടില്‍ ജപിക്കുന്നവര്‍  ദേഹശുദ്ധിയോടെ  നിലവിളക്കു  കത്തിച്ചു വച്ച് സ്വസ്ഥമായിരുന്ന്  ഇരുന്ന് ജപിക്കുക. 

 

ഏവർക്കും കാളി ഭദ്രത നൽകുമാറാകട്ടെ !! 

 

 

ഭദ്രകാളിപ്പത്ത് 

 

കണ്ഠേകാളി ! മഹാകാളി! 

കാളനീരദവര്‍ണ്ണിനി ! 

കാളകണ്ഠാത്മജാതേ! ശ്രീ 

ഭദ്രകാളി നമോസ്തുതേ !    1 

 

ദാരുകാദി മഹാദുഷ്ട — 

ദാനവൗഘനിഷൂദനേ 

ദീനരക്ഷണദക്ഷേ ! ശ്രീ 

ഭദ്രകാളി നമോസ്തുതേ     2 

 

ചരാചരജഗന്നാഥേ ! 

ചന്ദ്ര, സൂര്യാഗ്നിലോചനേ! 

ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ 

ഭദ്രകാളി നമോസ്തുതേ!    3 

 

മഹൈശ്വര്യപ്രദേ ! ദേവി ! 

മഹാത്രിപുരസുന്ദരി ! 

മഹാവീര്യേ ! മഹേശീ ! ശ്രീ 

ഭദ്രകാളി ! നമോസ്തുതേ!   4 

 

സര്‍വ്വവ്യാധിപ്രശമനി ! 

സര്‍വ്വമൃത്യുനിവാരിണി! 

സര്‍വ്വമന്ത്രസ്വരൂപേ ! ശ്രീ 

ഭദ്രകാളി നമോസ്തുതേ!     5 

 

പുരുഷാര്‍ഥപ്രദേ ! ദേവി ! 

പുണ്യാപുണ്യഫലപ്രദേ! 

പരബ്രഹ്മസ്വരൂപേ ശ്രീ 

ഭദ്രകാളി നമോസ്തുതേ!     6 

 

ഭദ്രമൂര്‍ത്തേ ! ഭഗാരാധ്യേ

 

ഭക്തസൗഭാഗ്യദായികേ! 

ഭവസങ്കടനാശേ ! ശ്രീ 

ഭദ്രകാളി നമോസ്തുതേ!      7 

 

നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ 

നിരപായേ ! നിരാമയേ ! 

നിത്യശുദ്ധേ ! നിര്‍മലേ ! ശ്രീ 

ഭദ്രകാളി നമോസ്തുതേ!     8 

 

പഞ്ചമി ! പഞ്ചഭൂതേശി ! 

പഞ്ചസംഖ്യോപചാരിണി! 

പഞ്ചാശല്‍ പീഠരൂപേ! 

ശ്രീഭദ്രകാളി നമോസ്തുതേ!     9 

 

കന്മഷാരണ്യദാവാഗ്നേ ! 

ചിന്മയേ ! സന്മയേ ! ശിവേ! 

പത്മനാഭാഭിവന്ദ്യേ ! ശ്രീ 

ഭദ്രകാളി നമോസ്തുതേ !        10 

 

 

 

ഭദ്രകാളിപ്പത്തു ഭക്ത്യാ 

ഭദ്രാലയേ ജപേൽ ജവം 

ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും 

പ്രാപ്തമാം സർവ മംഗളം 

 

 

ശ്രീ ഭദ്രകാള്യൈ  നമഃ 

 

 

 

ലേഖകൻ  

 

വി. സജീവ് ശാസ്‌താരം 

 

പെരുന്ന , ചങ്ങനാശേരി 

 

Ph: 9656377700

 

Content Summary : Most Powerful Manthram in Makara Chovva Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com