സങ്കടഹര ചതുർഥി; ഇന്ന് ഒരു തവണയെങ്കിലും ജപിക്കേണ്ട സവിശേഷ ഗണേശമന്ത്രം
Mail This Article
ഇന്ന് കുംഭമാസത്തിലെ സവിശേഷമായ സങ്കടഹര ചതുർഥി ദിനം. വിഘ്‌നേശ്വരനായ ഗണപതി ഭഗവാന് പ്രാധാന്യമുള്ള ദിനങ്ങളിൽ ഭഗവാനെ ഭജിക്കുന്നത് ഉത്തമ ഫലങ്ങൾ നൽകും എന്നാണ് വിശ്വാസം. അറിവിന്റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ. നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെന്നും വിശ്വാസമുണ്ട്. ജാതകപ്രകാരം ജീവിതത്തിൽ അനുകൂലസമയമാണെങ്കിലും ഗണേശപ്രീതിയില്ലെങ്കിൽ സദ്ഗുണങ്ങളൊന്നും അനുഭവയോഗ്യമാവില്ല. ഉദാത്തമായ ഭക്തിയോടെ ഗണേശനെ വണങ്ങണം.
സങ്കടഹര ചതുർഥി ദിനത്തിൽ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണിക്കുന്ന ‘ഗണേശ സഹസ്രനാമം’ , നൂറ്റെട്ട് ഭാവങ്ങളെ വർണിക്കുന്ന ഗണേശ അഷ്ടോത്തരം, ഗണേശ പഞ്ചരത്നസ്തോത്രം എന്നിവ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം.ഭാഗ്യവർധനവിന് ഗണപതി ഭഗവാന്റെ മൂലമന്ത്രം 'ഓം ഗം ഗണപതയേ നമഃ' 108 തവണ ജപിക്കാം.
സങ്കടഹര ഗണേശ ദ്വാദശനാമസ്തോത്രം ഈ ദിവസം ജപിക്കുന്നത് ഗുണകരമാണ് .
പ്രണമ്യ ശിരസാ ദേവം
ഗൗരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേന്നിത്യം
ആയുഷ്കാമാർഥസിദ്ധയേ
പ്രഥമം വക്രതുണ്ഡഞ്ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർഥകം
ലംബോദരം പഞ്ചമഞ്ച
ഷഷ്ഠം വികടമേവച
സപ്തമം വിഘ്നരാജഞ്ച
ധൂമ്രവർണം തഥാഷ്ടകം
നവമം ഫാലചന്ദ്രശ്ച
ദശമന്തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശന്തു ഗജാനനം.
Content Summary : Most Powerful Manthram of Lord Ganesha in Sankatahara Chaturthi