ADVERTISEMENT

വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ ആണ് അക്ഷയതൃതീയ. ഈ ദിനം ബലരാമജയന്തിയായും ആചരിക്കപ്പെടുന്നു. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾ ഈ ദിനത്തിൽ ചെയ്യുന്ന സൽക്കർമങ്ങൾ കൊണ്ട് ഇല്ലാതാവും എന്ന പ്രത്യേകതയുമുണ്ട്.

Read also :വൈശാഖ മാസത്തിലെ വ്യാഴമാറ്റം, ഏഴ് കൂറുകാർക്ക് അശുഭം; ദോഷപരിഹാരം ഇതാ


ഹൈന്ദവവിശ്വാസപ്രകാരം വളരെയധികം പ്രത്യേകതയുള്ള ദിനമാണ് അക്ഷയതൃതീയ. ഭഗവാൻ ശ്രീകൃഷ്ണൻ കുചേലനെ കുബേരനാക്കിയത് ഈ ദിനമാണ്. ഒരു അക്ഷയതൃതീയ ദിവസമാണ് പഞ്ചപാണ്ഡവർക്ക് സൂര്യഭഗവാന്‍ 'അക്ഷയപാത്രം' സമ്മാനിച്ചത്. അക്ഷയം എന്നാൽ ഒരിക്കലും നാശമില്ലാത്തത്, എത്ര എടുത്താലും തീരാത്തത് എന്നെല്ലാമാണ് അർഥം.

ശ്രീശങ്കരാചാര്യർ കനകധാരാസ്തോത്രം ചൊല്ലി ലക്ഷ്മീദേവിയെ പ്രസാദിപ്പിച്ച് സ്വർണനെല്ലിക്ക വർഷിച്ച് ഭക്തയുടെ ദാരിദ്ര്യദുഃഖം മാറ്റിയതും ഈ അക്ഷയതൃതീയ ദിനത്തിലാണ്. വ്യാസമഹർഷി മഹാഭാരതം എഴുതിത്തുടങ്ങിയതും ഗണപതി ഇതു പകർത്തി എഴുതിത്തുടങ്ങിയതും ഈ ദിവസമാണ്. ഈ ദിവസം വിഷ്ണു ഭക്തർ ഒരു ദിവസത്തെ വ്രതമെടുത്ത് വിഷ്ണുവിനെയും ലക്ഷ്മീഭഗവതിയെയും പൂജിക്കുന്നു. ഈ പുണ്യദിനത്തിൽ ദാനധർമങ്ങള്‍ നടത്തുന്നതും പുണ്യഗ്രന്ഥങ്ങൾ വായിക്കുന്നതും പൂജ, ജപം മുതലായ സൽക്കർമങ്ങൾ ചെയ്യുന്നതും വളരെ നല്ലതാണ്. 

അക്ഷയതൃതീയ ദിവസം ചെയ്യുന്ന സൽക്കർമങ്ങളെല്ലാം അക്ഷയഫലത്തെ പ്രദാനം ചെയ്യുന്നു എന്നു വിഷ്ണുപുരാണത്തിൽ പറയുന്നു. ഈ ദിവസം പുണ്യകര്‍മങ്ങൾ ചെയ്താൽ സർവപാപങ്ങളിൽ നിന്നു മുക്തിയും അക്ഷയപുണ്യവും കീർത്തിയും ധനവരദാനവും ലഭിക്കും. 

Content Summary : Importance of Akshaya Tritiya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com