വൈശാഖമാസാരംഭം, ഈ മന്ത്രങ്ങൾ മുടങ്ങാതെ ജപിച്ചാൽ നാലിരട്ടി ഫലം
Mail This Article
കലിയുഗത്തിൽ നാമജപത്തിനു അതീവ പ്രാധാന്യം ഉണ്ട്. ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ എങ്ങനെ ജപിച്ചാലും ആ ജപം തികഞ്ഞ വിശ്വാസത്തോടെ ഭക്തിപൂർവമെങ്കിൽ ഫലം സുനിശ്ചിതമെന്നു പുരാണകഥകളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കലിയുഗത്തില്‍ മനുഷ്യ മനസ്സ് മലിനവും ചിന്താശക്തി കുറഞ്ഞവയുമായി കാണപ്പെടുന്നു. മനസ്സിനെ ശുദ്ധീകരിക്കാൻ നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാർഗ്ഗവുമില്ലെന്നാണ് പറയപ്പെടുന്നത്. ആവർത്തിച്ചുള്ള നാമജപം സകല കലിയുഗ ദുരിതങ്ങളിൽ നിന്നും ഒരു കവചമെന്നപോലെ ആശ്വാസം തരുന്നു.
Read also:വൈശാഖമാസത്തിൽ ഈ ജപം പതിവാക്കൂ , സാമ്പത്തിക ഉന്നതി ഫലം
ഇന്ന് വൈശാഖ പുണ്യകാലത്തിന് ആരംഭം. ഭഗവാൻ മഹാവിഷ്ണുവിന് പ്രധാനമായ ഈ മാസത്തിൽ അനുഷ്ഠിക്കുന്ന കർമ്മങ്ങൾക്കെല്ലാം നാലിരട്ടി ഫലം ലഭിക്കും എന്നാണ് വിശ്വാസം. നിത്യവും രാവിലെയും വൈകിട്ടും നിലവിളക്ക് കൊളുത്തി ലക്ഷ്മീ സമേതനായ ഭഗവാനെ ഭജിക്കുക. ആദ്യം ഭഗവൽ സ്വരൂപം വർണിക്കുന്ന വിഷ്ണു സ്തോത്രം ജപിക്കുക ശേഷം കലിദോഷ നിവാരണമന്ത്രം ഉൾപ്പെടെയുള്ള മന്ത്രങ്ങൾ ഭക്തിപൂർവം ജപിക്കുക. ജീവിതസാഹചര്യം നിമിത്തം സമയക്കുറവുള്ളവർ ഭഗവൽ പ്രീതികരമായ നാമങ്ങൾ 3,9,12 എന്നീ ക്രമത്തിൽ ജപിക്കുവന്നതാണ്. 108 തവണ ജപിക്കുന്നത് അത്യുത്തമം.
ഭഗവൽ സ്വരൂപത്തെ വർണിക്കുന്ന വിഷ്ണു സ്തോത്രം
ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം
സകല പാപ ദുരിതങ്ങളിൽ നിന്നും മുക്തി നേടാനുള്ള മഹാമന്ത്രം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Read also :വിഷ്ണുവിന് പ്രധാനമായ വൈശാഖം, ഇങ്ങനെ ആചരിച്ചാൽ പതിന്മടങ്ങ് ഫലം
ഈ ജപം വിഷ്ണുസഹസ്രനാമജപത്തിനു തുല്യം
ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ
സഹസ്രനാമതത്തുല്യം രാമനാമ വരാനനേ
ശ്രീരാമനാമ വരാനന ഓം നമ ഇതി
ആദിവ്യാധികൾ നീങ്ങുന്നതിനു ത്രക്ഷരി
അച്യുതായ നമഃ,
അനന്തായ നമഃ
ഗോവിന്ദായ നമഃ
സർവ മനോദുഃഖങ്ങളും ദുരിതങ്ങളും നീങ്ങാൻ ജപിക്കേണ്ട മന്ത്രം
കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണത ക്ളേശനാശായ
ഗോവിന്ദായ നമോ നമഃ
അകാരണഭയമകറ്റാനും ദുരിതമോചനത്തിനും നരസിംഹമൂർത്തീ മന്ത്രം
ഉഗ്രവീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം
ഗ്രഹപ്പിഴാ ദോഷങ്ങൾ അകലാൻ വിഷ്ണു ദ്വാദശനാമങ്ങൾ
ഓം കേശവായ നമ:
ഓം നാരായണായ നമ:
ഓം മാധവായ നമ:
ഓം ഗോവിന്ദായ നമ:
ഓം വിഷ്ണവേ നമ:
ഓം മധുസൂദനായ നമ:
ഓം ത്രിവിക്രമായ നമ:
ഓം വാമനായ നമ:
ഓം ശ്രീധരായ നമ:
ഓം ഹ്രിഷികേശായ നമ:
ഓം പത്മനാഭായ നമ:
ഓം ദാമോദരായ നമ:
Content Summary : Most Powerful Manthras in Vaishaka Masam