ഇന്ന് അപര ഏകാദശി, ഭാഗ്യവർധനവിനും ഐശ്വര്യത്തിനുമായി ഈ ജപം
Mail This Article
ഇന്ന് വൈശാഖമാസത്തിലെ അപര ഏകാദശി ദിനം. ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും വിശേഷമായ ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ കഴിയാവുന്നത്ര തവണ ഭക്തിയോടെ ഭഗവൽ നാമങ്ങൾ ജപിക്കുന്നത് സവിശേഷ ഫലദായകമാണ് . കൂടാതെ നാരായണീയം, ഭാഗവതം, വിഷ്ണുസഹസ്രനാമം, ഹരിനാമകീർത്തനം എന്നിവ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക.
Read also : ഇടവത്തിൽ ഈ നാളുകാരെ ഭാഗ്യം തുണയ്ക്കും , സമ്പൂർണ മാസഫലം.
ഭഗവൽ കീർത്തനങ്ങളും നാമങ്ങളും ജപിക്കുന്നതിനു മുന്നോടിയായി അർഥം മനസ്സിലാക്കി വിഷ്ണു സ്തോത്രം ജപിക്കുക
ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം
(ശാന്തമായ ആകാരത്തോടുകൂടിയവനും സർപ്പത്തിന്റെ പുറത്തു ശയിക്കുന്നവനും നാഭിയിൽ താമരപ്പൂ ഉള്ളവനും ദേവന്മാരുടെ ഈശ്വരനും ലോകത്തിനു ആധാരമായിരിക്കുന്നവനും ആകാശത്തിനു തുല്യനും മേഘവർണമുള്ളവനും ശുഭമായ അവയവങ്ങളോടു കൂടിയവനും ലക്ഷ്മീ ദേവിയുടെ ഭർത്താവായവനും താമരയിതള്‍പോലെയുള്ള കണ്ണുകളുള്ളവനും യോഗിവര്യന്മാരുടെ ഹൃദയത്തിൽ ധ്യാനത്താൽ ഗമിക്കുന്നവനും അഹങ്കാരത്തെയും ഭയത്തെയും ഇല്ലാതാക്കുന്നവനും സർവലോകത്തിനും നാഥനുമായ ഭഗവാൻ മഹാവിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു).
ശേഷം ഗ്രഹപ്പിഴാ ദോഷങ്ങൾ അകലാൻ കുറഞ്ഞത് 12 തവണയെങ്കിലും വിഷ്ണു ദ്വാദശനാമങ്ങൾ ജപിക്കാം. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠം. വിഷ്ണു ദ്വാദശനാമങ്ങൾ ജപിക്കുന്നതിനു മുന്നേ 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷരീ മന്ത്രം108 തവണ ജപിക്കുന്നത് ഉത്തമം
Read alsoവിവാഹ സമയം എപ്പോൾ? വിവാഹ തടസ്സത്തിന് കാരണം ഇതാവാം
വിഷ്ണു ദ്വാദശനാമങ്ങൾ
ഓം കേശവായ നമ:
ഓം നാരായണായ നമ:
ഓം മാധവായ നമ:
ഓം ഗോവിന്ദായ നമ:
ഓം വിഷ്ണവേ നമ:
ഓം മധുസൂദനായ നമ:
ഓം ത്രിവിക്രമായ നമ:
ഓം വാമനായ നമ:
ഓം ശ്രീധരായ നമ:
ഓം ഹ്രിഷികേശായ നമ:
ഓം പത്മനാഭായ നമ:
ഓം ദാമോദരായ നമ:!
Content Summary : Important Manthram in Apara Ekdashi Day