ക്ഷേത്ര ദർശനം, 65 പിന്നിട്ടവർക്ക് ക്യൂ വേണ്ട; സൗകര്യം കൊല്ലൂർ മൂകാംബിക ഉൾപ്പെടെ 358 ക്ഷേത്രങ്ങളിൽ
Mail This Article
×
കർണാടകയിലെ 358 ക്ഷേത്രങ്ങളിൽ 65 വയസ്സു പിന്നിട്ടവർക്ക് ക്യൂ നിൽക്കാതെ ദർശനം നടത്താൻ അവസരമൊരുക്കി സിദ്ധരാമയ്യ സർക്കാർ. മുതിർന്ന പൗരന്മാർക്ക് ക്യൂവിൽ നിൽക്കാനുള്ള ശാരീരിക ബുദ്ധിമുട്ടു പരിഗണിച്ചാണ് നടപടിയെന്ന് മുസ്റായ് (ദേവസ്വം) കമ്മിഷണർ എച്ച്.ബസവരാജേന്ദ്ര പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
ഓൾ ഇന്ത്യ ഹിന്ദു ടെംപിൾസ് അർച്ചക ഫെഡറേഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കൊല്ലൂർ മൂകാംബിക, മൈസൂരു ചാമുണ്ഡേശ്വരി, കൂക്കെ സുബ്രഹ്മണ്യ പോലുള്ള 202‘എ കാറ്റഗറി’ ക്ഷേത്രങ്ങളിലും, 156 ‘ബി കാറ്റഗറി’ ക്ഷേത്രങ്ങളിലുമാണ് സൗകര്യം ഏർപ്പെടുത്തുന്നത്. പ്രായം തെളിയിക്കുന്ന രേഖകളുമായി എത്തുന്നവർക്ക് ഈ ആനുകൂല്യം ലഭ്യമാക്കും.
Content Summary: Senior citizens to get direct darshan at 358 state-run temples in Karnataka
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.