ADVERTISEMENT

പരമശിവന്റെ അഥവാ രുദ്രന്റെ കണ്ണുനീരിൽ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശ്വാസം. ഇവയുടെ മുഖങ്ങളുടെ എണ്ണത്തെയും വ്യത്യസ്തമായ ഫലത്തെയും അടിസ്ഥാന പ്പെടുത്തിയാണ് തരംതിരിച്ചിരിക്കുന്നത്.14 രുദ്രാക്ഷങ്ങള്‍ മാത്രമേ ധരിക്കാറുള്ളൂ. അസുര പ്രമാണിയായ ത്രിപുരൻ ദേവന്മാരെ പരാജയപ്പെടുത്തിയപ്പോൾ ഭഗവാൻ പരമേശ്വരൻ ധ്യാനത്തിൽ മുഴുകി. ഇതിന് ശേഷം കണ്ണു തുറന്നപ്പോള്‍ അശ്രുബിന്ദുക്കൾ താഴെ വീണതിൽ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നും സൂര്യൻ, ചന്ദ്രൻ ,അഗ്നി എന്നിവരുടെ നേത്രങ്ങളിൽ നിന്ന് യഥാക്രമം ചുവപ്പ്, വെളുപ്പ്, കറുപ്പ് നിറങ്ങളിലുള്ള രുദ്രാക്ഷങ്ങൾ ഉണ്ടായെന്നാണ് ദേവീ ഭാഗവതത്തിൽ പറയുന്നത്. രുദ്രാക്ഷത്തിന്റെ ഓരോ മുഖങ്ങൾ അനുസരിച്ച് അത് ധരിച്ചാൽ ഓരോ ഫലം ഉണ്ടാകും എന്നാണ് വിശ്വാസം.

ഒരു മുഖം

സൂര്യനാണ് അധിപൻ. ഇതില്‍ നാഗങ്ങള്‍, ത്രിശൂലം, ശിവലിംഗം എന്നിവ ഉണ്ടാകാം. ധനം, സന്തോഷം, ഐശ്വര്യം ആഗ്രഹസാക്ഷാത്ക്കാരം ഇതിനെല്ലാം ഉത്തമം. പാപം ഇല്ലാതാകും. ഇന്ദ്രിയ വിജയം നേടും. ബ്രഹ്മജ്ഞാനം വരെ ലഭിക്കുമെന്നാണ് വിശ്വാസം.

രണ്ടു മുഖം

ചന്ദ്രൻ അധിപനായ ഈ രുദ്രാക്ഷം ശിവപാര്‍വതിമാരുടെ അർധനാരീശ്വര സങ്കല്പമാണ്. ഇത് ധരിച്ചാൽ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടാനും കുണ്ഡലിനിയുടെ ഉണര്‍വും ഉണ്ടാകും. ദാമ്പത്യബന്ധം ശക്തമാക്കാനും മാനസിക അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാക്കാനും ഇത് ധരിക്കാം. 

മൂന്ന് മുഖം

അഗ്നി ദേവതയായ ഈ രുദ്രാക്ഷം എല്ലാ പാപങ്ങളും ഭസ്മമാക്കുമെന്നാണ് വിശ്വാസം .ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ അനുഗ്രഹത്തിന് ഉത്തമമാണ് ഇത്. സ്ത്രീകള്‍ താലിയോടൊപ്പം മൂന്ന് മുഖരുദ്രാക്ഷം ധരിച്ചാൽ സൗഭാഗ്യവതിയും ദീർഘസുമംഗലിയുമാകും.

നാല് മുഖം

ബ്രഹ്മസ്വരൂപമായ ചതുര്‍മുഖീ രുദ്രാക്ഷം കഴിവ്, ഓര്‍മ ശക്തി, ബുദ്ധി എന്നിവ വര്‍ധിക്കാന്‍ ഉത്തമമാണ് . ഇത് ധരിച്ചാൽ ത്വക്കുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഇല്ലാതാകും. വിദ്യാവിജയത്തിനും ഓര്‍മശക്തിക്കും ഏകാഗ്രതയ്ക്കും ഇത് ഉത്തമമാണ്.

അഞ്ച് മുഖം

വ്യാഴം ദേവതയായ പഞ്ചമുഖ രുദ്രാക്ഷം ധരിച്ചാൽ ബുദ്ധിയും സൗന്ദര്യവും വർധിക്കും. രക്തസമ്മര്‍ദ്ദം, അജീര്‍ണം, ദഹനക്കുറവ് പ്രമേഹം വൃക്ക കര്‍ണ്ണരോഗങ്ങൾ ശമിക്കാൻ ഇത് ധരിക്കുന്നത് ഗുണകരമാണ്.

ആറ് മുഖം

സുബ്രഹ്മണ്യൻ ദേവതയായ ഈ രുദ്രാക്ഷം ജ്ഞാനം വര്‍ധിപ്പിക്കും മത്സരബുദ്ധി ഇല്ലാതാക്കും. ഹൃദയ വേദന, മാനസിക വിഭ്രാന്തി, വലിവ് ,സ്ത്രീ രോഗങ്ങൾക്കും പ്രതിവിധിയാണ്. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും, ഓര്‍മ ശക്തി നിലനിർത്താനും സഹായകരമാകും.

ഏഴ് മുഖം

മഹാലക്ഷ്മി ദേവതയായ ഈ രുദ്രാക്ഷം ധരിച്ചാൽ സാമ്പത്തിക വിഷമങ്ങളില്‍നിന്നും കര കയറും. അകാല മൃത്യുവില്‍ നിന്ന് രക്ഷപെടും.  ബുദ്ധി വികസനത്തിനും മനസ്സമാധാനം നേ ടാനും ഉത്തമമാണ്. ശനിദോഷങ്ങൾക്ക് പരിഹാരമാണ്.

എട്ട് മുഖം

ഗണപതി ദേവതയായ ഈ രുദ്രാക്ഷം തടസ്സങ്ങൾ മാറ്റും. കേതുർദശ മെച്ചമാകും. ത്വക്ക്, നേത്ര, ശ്വാസകോശരോഗങ്ങള്‍  മാറാനും ഇത് ധരിക്കാം.

ഒമ്പത് മുഖം

നവദുര്‍ഗമാര്‍ ദേവതയായ ഈ രുദ്രാക്ഷം നവഗ്രഹങ്ങളുടെ പ്രീതിലഭിക്കുന്നതിന് ഉത്തമമാണ്.  സന്താന പ്രാപ്തി ഉണ്ടാക്കും. ഹൃദ്രോഗം, ചർമ രോഗം,സ്മോള്‍ പോക്സ് എന്നിവ തടയും 

പത്തു മുഖം

ജനാര്‍ദ്ദനൻ ദേവതയായ ഈ രുദ്രാക്ഷം ആപത്തുക്കളില്‍ നിന്ന് രക്ഷിക്കും. ഭൂത പ്രേത പിശാച്, ബ്രഹ്മരക്ഷസ്സ് തുടങ്ങിയ ബാധകളെ അകറ്റുകയും ചെയ്യും. വാസ്തുദോഷം ബാധിക്കി ല്ല. ചുമ, വലിവ്,  ടെന്‍ഷന്‍, ഹൃദ്രോഗങ്ങള്‍ എന്നിവ തടയും.

പതിനൊന്നു മുഖം

ഹനുമാന്‍ ദേവതയായ ഈ രുദ്രാക്ഷം ധരിച്ചാൽ അപകടമരണങ്ങളില്‍ നിന്ന് രക്ഷലഭിക്കും. എല്ലാ തലങ്ങളിലും വിജയം നേടാം. സ്ത്രീ രോഗങ്ങള്‍ക്കും പരിഹാരമാണ്. സന്താന പ്രാപ്തിക്ക് ഉത്തമം .ജ്ഞാനം, അറിവ്, സാഹസികമായ ജീവിതം എന്നിവ നേടാം.

പന്ത്രണ്ട് മുഖം

ദാദ്വശ ആദിത്യന്മാര്‍ ദേവതയായ ഈ രുദ്രാക്ഷം നല്ല ഭരണാധികരിയാകാനും വ്യവസായം, വാണിജ്യം എന്നിവ അഭിവൃദ്ധിപ്പെടാനും ഉത്തമമാണ്. ദേവപ്രീതിക്കും സൂര്യനെ പോലെ ശോഭിക്കാനും മേല്‍ക്കൈയ് നേടാനും ഇത് നന്ന്. മഞ്ഞപ്പിത്തം തടയാന്‍  സഹായകമാണ്.

പതിമൂന്ന് മുഖം 

ദേവേന്ദ്രൻ അധിപനായ ഈ രുദ്രാക്ഷം ഭാഗ്യം, സൗന്ദര്യം എന്നിവ വർധിപ്പിക്കും. സ്ത്രീകള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാം .ആരോഗ്യം, ശ്രേയസ്സ്, കുടുംബ സന്തോഷം, നം, സംതൃപ്തി, സന്താനലബ്ധി, ഐശ്വര്യം എന്നിവ പ്രദാനം ചെയ്യുന്നു. ത്രയോദശമുഖ രുദ്രാക്ഷം ധരിച്ച് എന്തു നല്ലകാര്യം മനസ്സില്‍ വിചാരിച്ചാലും അത് സാധിക്കും.

പതിനാല് മുഖം

ശനി അധിപനായ ഈ രുദ്രാക്ഷം ധരിച്ചാൽ ആറാം ഇന്ദ്രിയം ഉണര്‍ന്ന് അന്തര്‍ജ്ഞാനം ലഭിക്കുമെന്നാണ് വിശ്വാസം. അപകടങ്ങളില്‍ നിന്നും സങ്കടങ്ങളില്‍ നിന്നും രക്ഷയേകും. ഭൂത പ്രേത പിശാചുക്കളില്‍നിന്നും ദുർമന്ത്രവാ ത്തില്‍ നിന്നും രക്ഷ നേടും. ആരോഗ്യവും ധനവും നേടാം. ഇതു ധരിച്ചാൽ നവഗ്രഹ പ്രീതിയും ലഭിക്കും.

Content Summary: Different Types Of Rudraksha & Benefits of Wearing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com