നിങ്ങളുടെ ജൻമസംഖ്യ ‘5’ ആണോ? ധാരാളം പണം സമ്പാദിക്കുന്നവര്‍, ഈ അക്ഷരങ്ങൾ പേരിൽ വന്നാൽ?
Mail This Article
5 ,14, 23 എന്നീ സംഖ്യാ ജാതരെല്ലാം 5ൽ പെടുന്നവരാണ്. നിങ്ങളുടെ ജനനത്തീയതിയിലെ അക്കങ്ങളുടെ തുക അഞ്ചാണെങ്കിൽ ജന്മസംഖ്യ അഞ്ച് എന്ന് കണക്കാക്കാം. ഏതു നേരവും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണമെന്ന താല്പര്യക്കാരായിരിക്കും. എല്ലാക്കാര്യത്തിലും ഇടയ്ക്കിടെ മാറ്റം വേണമെന്ന അഭിപ്രായമായിരിക്കും ഈ വിഭാഗക്കാരുടേത്. സുഹൃത്തുക്കളെപ്പോലും ഇടയ്ക്കിടയ്ക്ക് മാറിക്കൊണ്ടിരിക്കും. എല്ലാ കാര്യങ്ങളെയും പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കൂട്ടർ പരിഗണിക്കുകയുള്ളൂ.
എന്തു കാര്യവും വളരെ പെട്ടെന്നു മനസ്സിലാക്കാൻ കഴിയും. യാത്ര ചെയ്യാൻ ഇഷ്ടമായിരിക്കും. നന്നായി സംസാരിക്കാനും എഴുതാനും കഴിയും. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും മനസ്സ് തകരില്ല. പക്ഷേ, ഇവർ പെട്ടെന്നു വികാരത്തിനടിമപ്പെടും. ജീവിതത്തിൽ ധാരാളം പണം സമ്പാദിക്കുന്ന ഇക്കൂട്ടർ മതപരമായ കാര്യങ്ങൾക്കായി കുറെ പണം ചെലവാക്കും. സ്വന്തം നിലയിൽ വിവിധ കാര്യങ്ങൾ നടത്താനും അതിൽ നിന്നു ലാഭമുണ്ടാക്കാനും ഇവർക്കു കഴിയും. അഞ്ചാം നമ്പർ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ എപ്പോഴും ഭർത്താവിനു പിന്തുണയായി കൂടെയുണ്ടാകും. പല കാര്യങ്ങൾ ഏറ്റെടുത്തു നടത്തുന്നവരായിരിക്കും ഇക്കൂട്ടർ.
ഭാഗ്യവർണ്ണം– പച്ച, വെള്ള , ഇളം തവിട്ട്
ഭാഗ്യ ദിനം– ബുധൻ, വെള്ളി
ഭാഗ്യരത്നം – വജ്രം
തിയതി –5, 9, 14, 18, 23, 27
പേരിൽ E ,H , N വരുന്നത് ഐശ്വര്യം കൊണ്ടുവരും.
Content Summary: Numerology Number 5: Personality Traits