ADVERTISEMENT

6, 15, 24 എന്നീ തീയതികളിൽ ജനിച്ചവരെല്ലാം ജന്മസംഖ്യ 6 ന്റെ ഉടമകളാണ്. നിങ്ങളുടെ ജനനത്തീയതിയിലെ അക്കങ്ങളുടെ തുക ആറാണെങ്കിൽ ജന്മസംഖ്യ ആറ് ആണ്. വളരെയധികം പണമുണ്ടാക്കുക എന്നത് ഇവരുടെ ലക്ഷ്യമല്ല. എന്നാൽ പല വഴിക്കും  ഇവരുടെ കൈവശം പണം എത്തും. സാമ്പത്തിക കാര്യങ്ങളിൽ പൊതുവെ ഭാഗ്യവാന്മാരായിരിക്കും ഈ വിഭാഗക്കാർ. പ്രതിസന്ധി ഘട്ടങ്ങളിൽ ഉറ്റവരുടെ സഹായസഹകരണങ്ങൾ വേണ്ടുവോളം ലഭിക്കും. 

പുതിയ വസ്ത്രങ്ങൾ ഇഷ്ടപ്പെടുന്നവരാണ് ആറാം നമ്പറിൽ വരുന്നവർ. ചിത്രകല ആസ്വദിക്കുന്നവരും ചിത്രങ്ങളാൽ വീട് അലങ്കരിക്കാൻ താൽപര്യം പുലർത്തുന്നവരുമാണ്. സൗഹാർദവും സമാധാനവും ആഗ്രഹിക്കുന്നവരാണ്. ഇവരെ ഏതു കാര്യത്തിലും വിശ്വസിക്കാം. സ്നേഹം, സഹതാപം തുടങ്ങിയ ഉത്തമ ഭാവങ്ങൾ ഇവരിൽ കൂടുതലായിരിക്കും. 

നല്ല ഓർമ്മ ശക്തി ഉണ്ടായിരിക്കും. മറ്റെന്തിനെക്കാളുമധികം  സ്വന്തം വീടിനെയും മക്കളെയും സ്നേഹിക്കുന്നവരായിരിക്കും ഈ നമ്പറിൽ പെടുന്ന പുരുഷന്മാർ. ഈ  വിഭാഗത്തിൽ പെടുന്ന സ്ത്രീകൾ മാതൃകാപരമായ ജീവിതം നയിക്കുന്നവരായിരിക്കും. പ്രതിസന്ധിഘട്ടങ്ങളിൽ ഭർത്താവിനും മക്കൾക്കും ആത്മവിശ്വാസം പകരുന്ന വ്യക്തികളായിരിക്കും.

തൊഴിൽ –ഇന്റീരിയർ ഡിസൈനർ, രാഷ്ട്രീയ പ്രവർത്തനം, സിനിമാരംഗം, മാധ്യമ പ്രവർത്തനം

ഭാഗ്യ വർണ്ണം – വെള്ള, ഇളം റോസ്, ആകാശ നീല, മഞ്ഞ ഇവ നന്മയുളവാക്കും.

ഭാഗ്യരത്നം –വജ്ര, സ്വർണം എന്നിവ വലതു കൈയിലെ മോതിര വിരലിൽ ധരിക്കാം  

ശുഭദിനങ്ങൾ – 6, 15, 24, 3, 9, 12, 18, 21, 27, 30 ഇവയാണ്.

Content Highlights : Birth Number 6 | Numerology | Number 6 | Life Path Number | Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com