രാജയോഗം തേടിയെത്തും; ഹൃദയ രേഖയ്ക്കും ബുദ്ധിരേഖയ്ക്കും ഇടയിലായി ക്രോസ് ചിഹ്നം വന്നാൽ?
Mail This Article
കൈകളിലെ രേഖകൾ നോക്കി ഭാവി പ്രവചിക്കുന്ന ഹസ്തരേഖാശാസ്ത്രത്തിനു യുഗങ്ങളുടെ പഴക്കവും പാരമ്പര്യവും അവകാശപ്പെടാനുണ്ട്. സ്ത്രീകൾ ഇടതു കൈത്തലവും പുരുഷന്മാർ വലതു കയ്യിലെ രേഖയുമാണ് ശ്രദ്ധിക്കേണ്ടത് എന്നാണ് ഹസ്തരേഖാശാസ്ത്രത്തിൽ പറയുന്നത്.
ഹൃദയ രേഖയ്ക്കും ബുദ്ധിരേഖയ്ക്കും ഇടയിലായി ക്രോസ് ചിഹ്നം വന്നാൽ?
ഹൃദയ രേഖയ്ക്കും ബുദ്ധിരേഖയ്ക്കും ഇടയിലായി വരുന്ന ക്രോസ് ചിഹ്നം മിസ്റ്റിക് ക്രോസ് എന്നാണ് അറിയപ്പെടുന്നത്. പൊതുവെ മോതിര വിരലിനോ നാടുവിരലിനോ താഴെയായി കയ്യുടെ മധ്യഭാഗത്തു കാണുന്ന ചിഹ്നമാണ് . ഈ ചിഹ്നം കയ്യിലുള്ളവർ ദൈവീകമായി അനുഗ്രഹം ഉള്ളവരാണ്. ആപത്തിൽ നിന്നും ജീവിതത്തിലെ മോശം സാഹചര്യത്തിൽ നിന്നും കരകയറാൻ ഇക്കൂട്ടർക്ക് കഴിയും . 40 കഴിഞ്ഞാൽ സാമ്പത്തിക അഭിവൃദ്ധിയും രാജയോഗവും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്
പെരുവിരലിൽ നെന്മണി ചിഹ്നം വന്നാൽ?
പെരുവിരലിൽ കാണപ്പെടുന്ന നെന്മണി ചിഹ്നം യവ ചിഹ്നം എന്നാണ് അറിയപ്പെടുന്നത്. സാമ്പത്തികമായി രാജയോഗത്തെ സൂചിപ്പിക്കുന്ന ഒരു ചിഹ്നം ആണിത് . കൂടാതെ സാഹചര്യത്തിന് അനുസരിച്ചു പെരുമാറാൻ ഇക്കൂട്ടർക്ക് അസാമാന്യ കഴിവും ഉണ്ടാവും .
സൂര്യമണ്ഡലത്തിന് താഴെ ക്രോസ് ചിഹ്നം വന്നാൽ?
മോതിര വിരലിനു താഴെയുള്ള ഭാഗമാണ് സൂര്യ മണ്ഡലം. ഈ ഭാഗത്തു ക്രോസ് ചിഹ്നം വന്നാൽ സാമ്പത്തിക നഷ്ടം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ് . തൊഴിൽ തടസ്സം നേരിടാൻ ഇടയുണ്ട് . എപ്പോഴും ആശങ്കയുള്ളവർ ആയിരിക്കും ഇക്കൂട്ടർ . സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അധിക ശ്രദ്ധ പുലർത്തണം
ലേഖകൻ
ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ,
ശിവപാർവതീ ജ്യോതിഷാലയം ,
നാലുകോടി പി. ഒ,
ചങ്ങനാശ്ശേരി
Phone : 9562988304
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം
pregeeshbnairastrologer youtube channel
Content Highlights : Signs | Palm | rich | palmistry | Astrology News | Manorama Astrology | Manorama Online