ADVERTISEMENT

ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌നാട്ടു ചെടികളാണു ദശപുഷ്പങ്ങൾ. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെങ്ങും കാണുന്ന ഈ ചെടികൾക്ക് നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും വലിയ പ്രാധാന്യമുണ്ട്. അതു പോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണ് വിശ്വാസം. പൂജയ്ക്കായും സ്ത്രീകൾക്കു തലയിൽ ചൂടുവാനും ഇവ ഉപയോഗിക്കുന്നു. 

 

ദശ പുഷ്പങ്ങളും അവയുടെ ദേവതയും തഴെപ്പറയുന്നു.

വിഷ്ണുക്രാന്തി- വിഷ്ണു 

കറുക-  ആദിത്യൻ 

മുയൽ ചെവിയൻ- കാമൻ

തിരുതാളി- ഇന്ദിരാ ദേവി

ചെറുള- യമൻ

നിലപ്പന- ശ്രീദേവി/ ഭൂമി ദേവി 

കയ്യോന്നി- ശിവൻ

പൂവാംകുറുന്തൽ - ബ്രഹ്മാവ്

മുക്കുറ്റി-  പാർവതി

ഉഴിഞ്ഞ- ഇന്ദ്രാണി

 

ഇന്ദ്രവല്ലി, കേശരാജ, ഭാർഗവി, ഹരികോന്തിജം, ഭദ്രാ, ജലപുഷ്പ, സംഭാരീ, സഹദേവി, ലക്ഷ്മണ, താലപത്രിക എന്നിങ്ങനെ സംസ്കൃത നാമങ്ങളുമുണ്ട് .തലയിൽ ചൂടിയാൽ ദേവതമാരുടെ പ്രീതി സമ്പാദിക്കാൻ സാധിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും രോഗങ്ങൾ മാറുകയും ചെയ്യുന്നതാണ്. കറുകയുടെ ദേവത ആദിത്യനാണ് എന്നാൽ ഗണപതിക്ക് പ്രിയപ്പെട്ടതാണ്. ഇത് ചൂടിയാൽ ഗണപതിപ്രീതി സമ്പാദിക്കാം. വിഷ്ണു ദേവതയായ വിഷ്ണുക്രാന്തി ചൂടിയാൽ ബുദ്ധി വർധിക്കും ഒപ്പം മുടിയും വളരും. ഇന്ദിരാ ദേവി ദേവതയായ തിരുതാളി ചൂടിയാൽ സൗന്ദര്യം വർധിക്കും. ബ്രഹ്മാവ് ദേവവതയായ പൂവാംകുരുന്ന് ചൂടുന്നത് ആയുസ്സ് വർധിപ്പിക്കും. ശി വൻ ദേവതയായ കൈയോന്നി ചൂടിയാൽ പഞ്ച പാപങ്ങൾ ശമിക്കും. കാമദേവൻ ദേവതയായ  മുയൽ ചെവിയൻ ചൂടിയാൽ  മംഗല്യസിദ്ധി നേടും. പാർവതി ദേവതയായ മുക്കൂറ്റി ചൂടിയാൽ ഭർതൃസൗഖ്യമാണ് ഫലം. ഇന്ദ്രാണി ദേവതയായ തിരുതാളി സന്താനഭാഗ്യം ലഭിക്കും. ഭൂമി ദേവി ദേവതയായ നിലപ്പന ചൂടിയാൽ പാപങ്ങൾ ഒഴിയും. യമൻ ദേവതയായ ചെറൂള ചൂടിയാൽ ദീർഘായുസ്സാണ് ഫലം.

 

ധനുമാസത്തിലെ തിരുവാതിര നാളില്‍ സ്ത്രീകള്‍ ഉപവാസമനുഷ്ഠിച്ച ശേഷം പാതിരാവില്‍ കുളിക്കുന്നതിന് മുമ്പ് ദശപുഷ്പം ചൂടുന്നു. ധനുമാസ രാവിന്‍റെ കുളിരില്‍ നിന്നും മറ്റ് അസു ഖങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഇത് സഹായിക്കുമെന്നാണ് വിശ്വാസം. കര്‍ക്കിടകത്തില്‍ ദശപുഷ്പം ചൂടുന്നത് രോഗശമനത്തിനും പാപപരിഹാരത്തിനും ഉതകുമെന്ന് വിശ്വാസമുണ്ട്. കര്‍ക്കിടക കഞ്ഞിയില്‍ ദശപുഷ്പങ്ങള്‍ ഉൾപ്പെടുത്തുന്നു. ഈ ഇലകളാണ് സുഖചികിത്സയ്ക്ക് പ്രധാനമായി ഉപയോഗിക്കുന്നത്. മലബാറില്‍ കര്‍ക്കടകത്തില്‍ ശീവോതിക്ക്- ശ്രീ ഭഗവതിക്ക്- വയ്ക്കുന്നതിലും ദശപുഷ്പങ്ങള്‍ പ്രധാന ഇനമാണ്. ചികിത്സാ ലക്ഷ്യത്തോടെ ഇവ മരുന്നാക്കി മാറ്റി ഉപയോഗിക്കുകയും ചെയ്യാറുണ്ട്.

 

Content Highlights: Dasapushpam | Medicinal plants | Traditional medicine | Ayurveda | Kerala | Astrology News | Manorama Astrology | Malayalam Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com