വിവാഹം വൈകും, ദാമ്പത്യ കലഹം; നിങ്ങളുടെ കൈവെള്ളയിൽ മറുകുണ്ടോ?
Mail This Article
ഹസ്തരേഖ പോലെ തന്നെ ലക്ഷണശാസ്ത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മറുകുകൾ. മറുകുകളുടെ സ്ഥാനമനുസരിച്ച് ഒരു വ്യക്തിയുടെ സ്വഭാവവും ജീവിതവും എങ്ങനെയായിരിക്കും എന്ന് ലക്ഷണ ശാസ്ത്രത്തിലൂടെ നിർണയിക്കാൻ സാധിക്കും. കൈവെള്ളയിലെ മറുക് സാധാരണ അത്ര ശുഭകരമായ ലക്ഷണമല്ല. കൈവെള്ളയുടെ വിവിധഭാഗങ്ങളിലായി മറുകുകൾ ഉള്ളവരുടെ പ്രത്യേകതകൾ എന്താണെന്ന് നോക്കാം.
നടുവിരലിനും മോതിരവിരലിനും താഴെ മറുക് ഉണ്ടായാൽ?
ഹസ്തരേഖാ ശാസ്ത്രം അനുസരിച്ച് നടുവിരലിനും മോതിരവിരലിനും താഴെയുള്ള പ്രദേശം ശുക്രകടിവലയം എന്നാണ് അറിയപ്പെടുന്നത്. ഈ പ്രദേശത്ത് മറുകുകൾ ഉണ്ടാകുന്നത് വിപരീതഫലമാണ് നൽകുന്നത്. നല്ല പ്രവർത്തികളിൽ നിന്നും സദ് ചിന്തകളിൽനിന്നും ഇക്കൂട്ടർ വ്യതിചലിക്കാൻ ഉള്ള സാധ്യത ഏറെയാണ്.
ചന്ദ്രമണ്ഡലത്തിൽ മറുക് ഉണ്ടായാൽ?
കൈവെള്ളയുടെ ഏറ്റവും താഴെയായി ചെറുവിരലിന്റെ ഭാഗത്തുള്ള പ്രദേശമാണ് ചന്ദ്രമണ്ഡലം. ഇവിടെ മറുകുള്ളവർക്ക് വിവാഹയോഗം വൈകാൻ സാധ്യതയുണ്ട്. ജലം നിമിത്തം അപകടമുണ്ടാകാനുള്ള സാധ്യത ഇക്കൂട്ടർക്ക് ഏറെയായതിനാൽ ആഴമുള്ള ജലാശയങ്ങളിൽ നിന്ന് അകലം പാലിക്കാൻ ശ്രദ്ധിക്കുക.
വ്യഴമണ്ഡലത്തിലെ മറുക്?
ചൂണ്ടുവിരലിന് താഴെയുള്ള പ്രദേശമാണ് വ്യാഴ മണ്ഡലം. ഈ പ്രദേശത്ത് മറുകുള്ള വർക്ക് ദാമ്പത്യ കലഹം പതിവായിരിക്കും. പ്രവർത്തനങ്ങളിലെല്ലാം തടസ്സങ്ങൾ നേരിടുന്നതും സാധാരണയാണ്.ഉദ്ദേശിച്ച കാര്യങ്ങൾ നേടിയെടുക്കാൻ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ പരിശ്രമം ഇക്കൂട്ടർക്ക് ആവശ്യമായിവരും.
{{#title.url}}
{{#title.titleimage}}
{{/title.titleimage}}
{{#title.title}}
{{title.title}}
{{/title.title}}
{{/title.url}}
{{^title.url}}
{{#title.titleimage}}
{{/title.titleimage}}
{{#title.title}}
{{title.title}}
{{/title.title}}
{{/title.url}}
-
{{#contents}}
-
{{#liveLabel}} {{#isLive}} {{/isLive}} {{^isLive}} {{/isLive}} {{/liveLabel}} {{#isPremium}} {{/isPremium}} {{contentTitle.title}}
{{/contents}}
ശനി മണ്ഡലത്തിൽ മറുക് വന്നാൽ?
നടുവിരലിന് താഴെ ഹൃദയരേഖയ്ക്ക് മുകളിലായി ഉള്ള സ്ഥാനമാണ് ശനിമണ്ഡലം. ഇവിടെ മറുക് ഉണ്ടാകുന്നവർക്ക് വിവാഹം വൈകിയേ ഭവിക്കൂ. പങ്കാളിയുമായി യോജിച്ച് പോകാൻ ഏറെ പ്രയാസപ്പെടേണ്ടി വരുന്ന ഇക്കൂട്ടരുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമാവില്ല.
സൂര്യമണ്ഡലത്തിലെ മറുക്
ഹൃദയ രേഖയ്ക്ക് മുകളിൽ മോതിരവിരലിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് സൂര്യമണ്ഡലം. ഇവിടെ മറുക് ഉള്ളവർ ചുറ്റുമുള്ളവരുടെ പ്രവർത്തികൾ മൂലം പഴി കേൾക്കേണ്ടിവരുന്നവരാണ്.മറ്റുള്ളവരുടെ പരുഷമായ പെരുമാറ്റം ഇക്കൂട്ടർക്ക് സ്ഥിരമായി നേരിടേണ്ടി വരും.
ചൊവ്വ മണ്ഡലത്തിൽ ഉണ്ടാകുന്ന മറുക്
ചെറു വിരലിന് താഴെ ചൊവ്വ മണ്ഡലത്തിൽ മറുകുള്ളവർക്ക് ഭൗതികമായും വൈകാരികമായുമുള്ള നഷ്ടങ്ങൾ അപ്രതീക്ഷിതമായി വന്ന് ചേരാനുള്ള സാധ്യത കൂടുതലാണ്.
ആയുർ രേഖയിലെ മറുക്
ആയുർ രേഖയിൽ മറുക് ഉണ്ടാകുന്നത് പൊതുവേ അശുഭ ലക്ഷണമായാണ് കണക്കാക്കുന്നത്. മാരക രോഗങ്ങൾ പിടിപെടാനുള്ള സൂചനയായാണ് ആയുർ രേഖയിലെ മറുകിനെ കാണേണ്ടത്.
ശിരോരേഖയിൽ മറുകുണ്ടായാൽ?
ശിരോരേഖയിൽ മറുകുള്ളവർ മൈഗ്രേൻ പോലെയുള്ള ശിരസ്സ് സംബന്ധമായ അസുഖങ്ങൾ വിടാതെ പിന്തുടരുന്നവർ ആയിരിക്കും.
ഭാഗ്യ രേഖയിലെ മറുക്
നിങ്ങൾക്ക് വന്നു ചേരേണ്ടുന്ന ഭാഗ്യങ്ങൾക്കെല്ലാം തടസ്സമായി ഭവിക്കുന്ന ഒന്നാണ് ഭാഗ്യരേഖയിലെ മറുക്. അതിനാൽ തന്നെ ചെറിയ വിജയങ്ങൾക്കു വേണ്ടിപ്പോലും ഇക്കൂട്ടർക്ക് കഠിന പരിശ്രമം ആവശ്യമായി വരും.