സാമ്പത്തിക അഭിവൃദ്ധി, ദുരിതമോചനം, മംഗല്യ ഭാഗ്യം; തിരുപ്പതി ഭഗവാനെ ഇങ്ങനെ ഭജിക്കാം
Mail This Article
ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമാണ് തിരുപ്പതി വെങ്കിടേശ്വര ഭഗവാൻ. കലിയുഗ ദുരിതത്തിൽ നിന്ന് ഭക്തരെ സംരക്ഷിക്കാനായാണ് ഭഗവാൻ തിരുപ്പതിയിൽ കുടികൊണ്ടത് എന്നാണ് വിശ്വാസം. തിരുപ്പതി ഭഗവാനെ നിത്യവും ഭജിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി, ദുരിതമോചനം, മംഗല്യഭാഗ്യം, നാഗദോഷ ശമനം, രാഹു -കേതു ദോഷശമനം, ശനിദോഷ ശാന്തി എന്നിവ ലഭിക്കും എന്നാണ് വിശ്വാസം . ചുരുക്കത്തിൽ കലിയുഗദുരിതങ്ങളിൽ നിന്നുള്ള മോക്ഷപ്രാപ്തിക്ക് ഉത്തമമാർഗമാണ് വെങ്കടേശ്വര ഭജനം.
ക്ഷിപ്രഫലസിദ്ധി നൽകുന്ന അതിശക്തമായ വെങ്കടേശ്വര മന്ത്രമാണ് 'ഓം നമോ വെങ്കടേശായ' . ഭഗവാന്റെ രൂപം മനസ്സിൽ ധ്യാനിച്ച് 108 തവണ വെങ്കടേശ്വര മന്ത്രം ജപിച്ചാൽ ദുരിതങ്ങളകന്ന് ഒരു മാസത്തിനുള്ളിൽ ഭക്തന്റെ ആഗ്രഹങ്ങള്‍ സഫലമാകും എന്നാണ് വിശ്വാസം. ഒരു വ്യാഴാഴ്ച പ്രഭാതത്തിൽ ആരംഭിക്കുന്നതാണ് ഉത്തമം . അത് മലയാളമാസത്തിലെ ആദ്യത്തെ വ്യാഴാഴ്‌ച ആരംഭിക്കാം. നിത്യവും വെങ്കടേശ്വരഗായത്രി ജപിക്കുന്നതും നല്ലതാണ്.
'നിരഞ്ജനായ വിദ്മഹേ
നിരപശായ ധീമഹേ
തന്വേ ശ്രീനിവാസഃ പ്രചോദയാത്’
എന്നാണ് വെങ്കടേശ്വരഗായത്രി.