ADVERTISEMENT

അനുസരണാ ശീലമില്ലാത്തവരെന്ന് നാം ചിലയാളുകളെക്കുറിച്ച് പറയാറുണ്ട്. തങ്ങളുടെ മേൽ ചുമത്തപ്പെടുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്യുമ്പോഴോ, അഭിപ്രായങ്ങളെ മാനിക്കാതെ പ്രവർത്തിക്കുമ്പോഴോ ആണ് പലപ്പോഴും പലർക്കും ഈ പട്ടം ചാർത്തികൊടുക്കപ്പെടുന്നത്. നിയന്ത്രണങ്ങളെ ഇഷ്ടപ്പെടാത്ത ചില രാശിക്കാറുണ്ട്. എന്തുകാര്യമുണ്ടായാലും ആ കാര്യത്തിൽ വ്യക്തമായ അഭിപ്രായവും തീരുമാനവുമുള്ള ഇക്കൂട്ടർ പലരുടെയും കണ്ണുകളിലെ കരടാകാനുള്ള സാധ്യതകൾ കൂടുതലാണ്. ചിലരുടെ നക്ഷത്രവും രാശിയുമൊക്കെ അവരുടെ സ്വഭാവത്തെ വളരെയധികം സ്വാധീനിക്കുന്നതുകൊണ്ടാണ് സ്വന്തം താല്പര്യം മാത്രം കണക്കിലെടുത്തുകൊണ്ട് ഇത്തരക്കാർ പ്രവർത്തിക്കുന്നത്. സൂര്യരാശിക്കാരിൽ ആറുരാശിക്കാർ ഇത്തരക്കാരാണ്. 

മേടം രാശി-Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മറ്റുള്ളവരുടെ നിർദേശങ്ങൾ സ്വീകരിക്കുമെങ്കിലും അവർ മുന്നോട്ടുവെയ്ക്കുന്ന നിയന്ത്രണങ്ങളെ അംഗീകരിക്കാൻ മടികാണിക്കുന്നവരാണ് ഏരീസ് രാശിക്കാർ. വളരെ ശക്തവും മികച്ചതുമായിരിക്കും ഇവരുടെ സ്വഭാവം, എന്താണ് തങ്ങൾക്കു വേണ്ടതെന്നും അതെങ്ങനെ ലഭിക്കുമെന്നും വ്യക്തമായ ധാരണയും ഇവർക്കുണ്ടായിരിക്കും. അതുകൊണ്ടു തന്നെ എടുക്കുന്ന തീരുമാനങ്ങളിൽ നിന്നും ഇവർ വ്യതിചലിക്കാതെ നിൽക്കും. ഈ രാശിക്കാരുടെ ഒരു പ്രധാന സവിശേഷത മറ്റുള്ളവർ തങ്ങൾക്കുമേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെ ഇക്കൂട്ടർ അംഗീകരിക്കുകയില്ലെന്നതിനൊപ്പം തങ്ങളുടെ വരുതിയിൽ മറ്റുള്ളവരെ നിർത്തുകകൂടി ചെയ്യുമെന്നതാണ്.

മിഥുനം രാശി– Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): അഭിമുഖീകരിക്കേണ്ടി വരുന്ന വിഷയങ്ങളിൽ ഈ രാശിക്കാർക്കു വ്യക്തമായ അഭിപ്രായമുണ്ടാകുകയും അവരതിൽ ഉറച്ചു നിൽക്കുകയും ചെയ്യും. പക്ഷേ, കൂടെയുള്ളവർക്കു അത് മനസിലാകുകയില്ല. തങ്ങളുടെ കാര്യങ്ങളെല്ലാം നിശബ്ദം നടത്തിയെടുക്കുന്നവരാണിവർ. വലിയ തോതിൽ സംസാരിക്കുകയോ ആശയവിനിമയം നടത്തുകയോ ചെയ്തില്ലെങ്കിലും മറ്റുള്ളവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് തങ്ങളുടെ ചുറ്റുപാടിനെ വരുതിയിലാക്കാൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്. മറ്റുള്ളവരാൽ ഇവരെ നിയന്ത്രിക്കുകയെന്നതു അസംഭവ്യമാണ്.

തുലാം രാശി– Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): സ്വയം തീരുമാനം എടുക്കുകയെന്നതും അതിലുറച്ചു നിൽക്കുക എന്നതും ലിബ്ര രാശിക്കാരുടെ പ്രധാനസ്വഭാവമാണ്. മറ്റുള്ളവർ ഇവർക്ക് മേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾക്കു ഇവർ യാതൊരു തരത്തിലുള്ള പരിഗണനയും നൽകാറില്ല. ഏകാകിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഈ രാശിക്കാർ. തങ്ങളുടെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും വലിയ വില കൽപിക്കുന്ന ഇക്കൂട്ടരെ മറ്റുള്ളവരാൽ നിയന്ത്രിച്ചു നിർത്തുക എന്നത് അസാധ്യമാണ്.

വൃശ്‌ചിക രാശി– Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ക്ഷമയും സഹിഷ്ണുതയുമൊക്കെ സ്കോർപിയോ രാശിക്കാരുടെ സ്വഭാവത്തിന്റെ ഭാഗമാണെങ്കിലും മറ്റുള്ളവരുടെ നിയന്ത്രണത്തിൽ അടങ്ങി നിൽക്കുക എന്നത് ഇവരെ സംബന്ധിച്ച് കഠിനതതരമാണ്. അടക്കിയോ ശാസിച്ചോ നിർത്താൻ ശ്രമിച്ചാൽ ഇക്കൂട്ടരുടെ യഥാർത്ഥ സ്വഭാവം ചിലപ്പോൾ പുറത്തുവരും. സ്കോർപിയോ രാശിക്കാരെ ഉപദേശിച്ചതുകൊണ്ടോ നിയന്ത്രിക്കാൻ ശ്രമിക്കുന്നതുകൊണ്ടോ യാതൊരു തരത്തിലുള്ള ഫലവും ലഭിക്കുകയില്ല. മറ്റുള്ളവരാൽ നിയന്ത്രിക്കപ്പെട്ടു നിലനിൽക്കുക എന്നത് ഈ രാശിക്കാരെ സംബന്ധിച്ച് വളരെ പ്രയാസമാണ്. 

ധനു രാശി– Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): വളരെ സത്യസന്ധരും കരുതലും പ്രകടിപ്പിക്കുന്നവരാണ് ഈ രാശിക്കാരെങ്കിലും തങ്ങളുടെ മേലുള്ള നിയന്ത്രണത്തിന്റെ കാര്യം വരുമ്പോൾ അവർ അങ്ങനെയല്ല എന്നുള്ളതാണ് വസ്തുത. അവർക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ അവരത് സ്വീകരിച്ചതായി തോന്നും, പക്ഷേ തങ്ങൾ എന്തുതീരുമാനമാണോ എടുത്തത് അത് മാത്രമേ ഇവർ പ്രാവർത്തികമാക്കുകയുള്ളൂ. ഇക്കൂട്ടരെ നിയന്ത്രിക്കാൻ മറ്റുള്ളവരെ കൊണ്ട് കഴിയുകയില്ല, എന്നാൽ ഈ രാശിക്കാർ കൂടെയുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കുന്നതായുള്ള തോന്നൽ ഉണ്ടാക്കിയെടുക്കും. ഇവരുടെ കൂടെയുള്ളവർക്കു വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ തങ്ങളുടെ അഭിപ്രായങ്ങളെയും നിയന്ത്രണങ്ങളെയും ഇക്കൂട്ടർ സ്വീകരിക്കുന്നില്ലെന്നു മനസിലാക്കാൻ കഴിയുന്നതാണ്.

മകരം രാശി– Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിലും ഹൃദ്യമായി പെരുമാറുന്നതിലും മുന്നിട്ടു നിൽക്കുന്ന ഈ രാശിക്കാരെ അവരെടുത്ത ഒരു തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുക എന്നത് അസാധ്യമാണ്. നിര്ബന്ധപൂർവ്വമോ, ശാസനകളിലൂടെ പോലുമോ ഇവരെ നിയന്ത്രിക്കുവാൻ കഴിയുകയില്ല. മറ്റുള്ളവരിൽ നിന്നും എപ്പോഴും ഒരുപടി മുമ്പിലായിരിക്കും ഇവരുടെ ചിന്തകളും പ്രവർത്തികളും. ഇവരെ നിയന്ത്രിക്കുന്നതു കഠിനമായതുകൊണ്ടു അത്തരം പ്രവർത്തികളിൽ നിന്നും പിന്മാറുന്നതാണ് ഇവരോട് അടുപ്പമുള്ളവർക്കു എടുക്കാൻ കഴിയുന്ന ഏറ്റവും മികച്ച തീരുമാനം. കൂടെയുള്ളവരുടെ നിയന്ത്രണത്താൽ തങ്ങളെടുത്ത തീരുമാനത്തിൽ നിന്നും വ്യതിചലിക്കുക എന്നതു കാപ്രികോൺ രാശിക്കാരെ സംബന്ധിച്ച് അസംഭവ്യമായ കാര്യമാണ്.

English Summary:

Most Rebellious Zodiac Signs As Per Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com