വീടുകളിൽ വളർത്തുന്ന പ്രാവോ മറ്റു പക്ഷികളോ ചത്തുവീണാൽ?
Mail This Article
വീട്ടിൽ വളർത്തുന്ന മൃഗങ്ങളോ പക്ഷികളോ ഒക്കെ ചത്തു പോകുന്നത് നമ്മളെ ബാധിക്കാനിടയുള്ള ദോഷങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന്റെ സൂചനയായി വേണം കാണാൻ. കുടുംബാംഗങ്ങൾക്ക് വരാനുള്ള ദോഷമോ മറ്റുള്ളവരുടെ ശാപമോ ഒക്കെ ഏറ്റെടുക്കുന്നത് കൊണ്ടാണ് ഇവ ചത്തു പോകുന്നതെന്നാണ് വിശ്വാസം.അതിനാൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഭയപ്പെടേണ്ട കാര്യമില്ല ഒരു അനിഷ്ട സംഭവം ഒഴിഞ്ഞുപോയി എന്ന് കണക്കാക്കിയാൽ മതി.
വീട്ടിലേക്ക് കിളികൾ വരുന്നതും അവർ കൂടു കൂട്ടുന്നതും ഒക്കെ ഐശ്വര്യം ഉണ്ടാക്കുന്നതാണ്. പക്ഷികളെയും മൃഗങ്ങളെയും ഒക്കെ വീടുകളിൽ വളർത്തുന്നത് പലരും ഒരു ഹോബിയായിട്ടാണ് ചെയ്യുന്നത്. എന്നാൽ അത് നമ്മുടെ ഐശ്വര്യം വർധിപ്പിക്കാൻ സഹായകരമാവുകയും ചെയ്യും. അതോടൊപ്പം ഒരു പോസിറ്റീവ് എനർജി വീട്ടിൽ ഉണ്ടാവുകയും ചെയ്യുന്നതാണ്. അതിനാൽ വീടുകളിൽ വളർത്തുന്ന പക്ഷിയോ മറ്റോ വീട്ടിൽ ചത്ത് വീണാൽ ഭയപ്പെടേണ്ടതില്ല.