ഐശ്വര്യവും സമൃദ്ധിയും തേടിയെത്തും; മയിൽപ്പീലിയും ഓടക്കുഴലും പൂജാമുറിയിൽ വയ്ക്കാം
Mail This Article
പൂജാമുറിയിൽ വയ്ക്കുന്ന സാധനങ്ങൾ പലതും നൽകുന്ന ഗുണത്തെക്കുറിച്ച് പലർക്കും അറിവുണ്ടാകില്ല. എന്നാൽ ഒരു ആചാരമെന്ന രീതിയിൽ നമ്മളെല്ലാം പലതും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ശ്രീകൃഷ്ണ ഭക്തർ അവരുടെ പൂജാമുറിയിൽ ഭഗവാന് വെണ്ണ നിവേദിക്കുകയും മറ്റും ചെയ്യുക സാധാരണമാണ്. അഷ്ടമിരോഹിണി നാളിൽ പുതിയ ഒരു ഓടക്കുഴൽ വാങ്ങി ഭഗവാന് സമർപ്പിക്കുന്നത് ഉത്തമമാണ്. വീട്ടിലെ പൂജാ മുറിയിലോ പ്രധാന മുറിയിലോ മയിൽപീലി വയ്ക്കുന്നത് ഐശ്വര്യം ഉണ്ടാകാനും നെഗറ്റീവ് എനർജി ഒഴിവാക്കാനും നല്ലതാണ്.
പശുവിന്റെയും കിടാവിന്റെയും പ്രതിമ പൂജാമുറിയിൽ വയ്ക്കുന്നത് ഏറ്റവും ശ്രേഷ്ഠമാണ്. വെളുത്ത പശുവിനെ കാമദേവന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. പാലാഴി മഥന കാലത്ത് ഉയർന്ന വന്നതാണ് കാമധേനു എന്നാണ് വിശ്വാസം. ആഗ്രഹിക്കുന്നതെല്ലാം നൽകാൻ കാമദേവന് സാധിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ വീട്ടിലെ പൂജാമുറിയിൽ വടക്ക് കിഴക്കേ മൂലയിൽ പശുവിനെയും കിടാവിനെയും വയ്ക്കുന്നത് ഐശ്വര്യം ഉണ്ടാവാനും സന്താനഭാഗ്യത്തിനും സഹായകരമാണെന്നാണ് വിശ്വാസം.
ഗോക്കളെ പരിപാലിക്കുന്ന ഗോപാലകൃഷ്ണന് ഒപ്പം പശുവും കിടാവും ഉണ്ടാകുന്നത് ഏറ്റവും പ്രിയമുള്ള കാര്യമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. മരിച്ചുപോയ വ്യക്തികളുടെ ചിത്രങ്ങൾ ഒരു കാരണവശാലും പൂജാമുറിയിൽ വയ്ക്കാൻ പാടില്ല. അതുപോലെ ക്ഷേത്രങ്ങളിൽ നിന്ന് കിട്ടുന്ന പ്രസാദങ്ങളും പൂജാമുറിയിൽ കൊണ്ടു വന്നു വയ്ക്കരുത്. പ്രസാദമായി കിട്ടിയ ചന്ദനവും കുങ്കുമവും പൂജാമുറിയിലെ ഫോട്ടോയിലോ വിഗ്രഹങ്ങളിലോ തൊടുന്നതും തെറ്റാണ്.