ദേവിയുടെയും സുബ്രഹ്മണ്യദേവന്റെയും അനുഗ്രഹവുമായി തൃക്കാർത്തിക
Mail This Article
ദേവിയുടെയും സുബ്രഹ്മണ്യദേവന്റെയും അനുഗ്രഹവുമായി തൃക്കാർത്തിക (2023 നവംബർ 27 തിങ്കൾ).
വൃശ്ചികമാസത്തിലെ കാർത്തിക നക്ഷത്രദിവസമാണ് തൃക്കാർത്തിക ആചരിക്കുന്നത്. പിറന്നാൾപക്ഷം അടിസ്ഥാനമാക്കിയാണ് ഇതു കണക്കാക്കുന്നത്. സൂര്യോദയത്തിനു ശേഷം ദിനമാനത്തിന്റെ പത്തിലൊന്ന് (ഏകദേശം 6 നാഴിക) നേരം കാർത്തിക നക്ഷത്രം വരുന്ന ദിവസമാണ് തൃക്കാർത്തിക ആചരിക്കുന്നത്. അന്നു സന്ധ്യയ്ക്ക് തൃക്കാർത്തികവിളക്ക് തെളിക്കുന്നു.
എന്നാൽ കാർത്തിക നക്ഷത്രം സന്ധ്യയ്ക്ക് വരുന്ന ദിവസമായ ഇന്ന് (നവംബർ 26 ഞായർ) കാർത്തികദീപം കൊളുത്തുന്ന രീതി ചിലയിടങ്ങളിലുണ്ട്. ഇന്നു സന്ധ്യയ്ക്ക് കാർത്തിക ദീപം കൊളുത്താമെങ്കിലും തൃക്കാർത്തിക ദിവസം സന്ധ്യയ്ക്ക് 'തൃക്കാർത്തികവിളക്ക്' കൊളുത്തുന്നതിനു കൂടുതൽ വൈശിഷ്ട്യമുണ്ട്. തൃക്കാർത്തിക ദിവസം സന്ധ്യയ്ക്ക് തൃക്കാർത്തികവിളക്ക് കൊളുത്തി ദേവിയെയും സുബ്രഹ്മണ്യദേവനെയും ആരാധിക്കുന്നത് കൂടുതൽ ഐശ്വര്യപ്രദമാണ്. തൃക്കാർത്തികയെക്കുറിച്ച് കൂടുതൽ അറിയാൻ.....