സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകം; ആനയുടെ രൂപം ഈ ദിശയിൽ വച്ചാൽ?
Mail This Article
പണ്ടുമുതലേ പലരും സ്വീകരണമുറികളിൽ തടികൊണ്ടു നിർമിച്ച ആനയുടെ രൂപങ്ങൾ വയ്ക്കാറുണ്ടായിരുന്നു. ആന സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. ആനയുടെ പുറത്ത് ആഭരണങ്ങൾ വഹിക്കുന്ന പ്രതിമ സമ്പത്ത് വർധിക്കാൻ ഉത്തമമാണ്. ആന ഫലഭൂയിഷ്ഠതയുടെയും ശക്തിയുടെയും പ്രതീകമാണ്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ മേശപ്പുറത്ത് ആനയുടെ പ്രതിമ ഉണ്ടാകുന്നത് ഗുണകരമാണ്. തെറ്റായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് അത് സംരക്ഷിക്കുകയും ചെയ്യും. കുട്ടികൾ ഇല്ലാത്ത ദമ്പതികൾ ആനയുടെ രൂപങ്ങൾ കിടക്കയുടെ രണ്ടു വശത്തുമായി വച്ചാൽ അവർക്ക് താമസിയാതെ സന്തതികൾ ഉണ്ടാകും എന്നാണ് വിശ്വാസം.
പല വർണങ്ങളിലുള്ള ഫെങ്ഷൂയി ആനകളെ വാങ്ങാൻ കിട്ടും. പോസിറ്റീവ് ‘ചീ’ സൃഷ്ടിക്കുന്നതിനും ഭാഗ്യം വർധിപ്പിക്കുന്നതിനുമായി വീട്ടിലോ ഓഫീസിലോ ഉണ്ടായിരിക്കേണ്ട ഒരു വസ്തുവാണിത്. ആന സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. നിങ്ങളുടെ സാമ്പത്തിക ഭാഗ്യം വർധിപ്പിക്കുന്നതിനായി വടക്ക് കിഴക്കേ മൂലയിൽ ഇത് സ്ഥാപിക്കാം. പുരാണങ്ങളിൽ, ഇത് വിഘ്നങ്ങൾ തീർക്കുന്നവനും ജ്ഞാനത്തിന്റെ ദേവനുമായ ഗണപതിയെ പ്രതിനിധീകരിക്കുന്നു. നിങ്ങൾക്ക് എതിരായി വേണം ഇത് മേശപ്പുറത്ത് വയ്ക്കാൻ. അതായത് ആനയുടെ പിൻഭാഗം നിങ്ങൾക്ക് അഭിമുഖമായി വരണം. ആന നിങ്ങളെ മുന്നോട്ടു നയിക്കണം എന്ന് ചുരുക്കം. അങ്ങനെ വച്ചാൽ എതിർപ്പുകളെ അതിജീവിക്കാനും അധികാരങ്ങൾ നേടിയെടുക്കാനും അത് സഹായിക്കും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337