ദുരിതമോചനവുമായി വൈകുണ്ഠ ഏകാദശി ഇന്ന്
Mail This Article
×
ഇന്ന് (2023 ഡിസംബർ 23 ശനി) വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി യാണ്. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിക്കുന്നത്. തൃശൂർ ജില്ലയിലെ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസം കൂടിയാണിത്. മാർഗശീർഷമാസത്തിലെ വെളുത്ത പക്ഷ ഏകാദശി കൂടിയായതിനാൽ മോക്ഷദാ ഏകാദശി എന്ന പേരിലും അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ ദുരിതമോചനമാണു പ്രധാന ഫലം. ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചവർ ഈ സ്വർഗവാതിൽ ഏകാദശി കൂടി വ്രതമെടുത്താൽ പതിന്മടങ്ങ് ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുമെന്നാണു വിശ്വാസം. വൈകുണ്ഠ ഏകാദശിയെക്കുറിച്ച് കൂടുതൽ അറിയാം.
English Summary:
Significance of Vaikuntha Ekadashi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.