സ്നേഹമുള്ളവരും ലോലഹൃദയരും; പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ?
Mail This Article
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു
സദാവിജയവും സാമൂഹിക അംഗീകാരവുമുള്ള അക്ഷരമാണ് S. സ്വതന്ത്രമായി അഭിപ്രായം സമൂഹത്തിൽ പ്രകടിപ്പിക്കുന്നവരാണ്. സ്നേഹമുള്ളവരും ലോലഹൃദയരുമാണ്. ക്ഷിപ്രകോപികളും ക്ഷിപ്രപ്രസാദികളുമാണ്. ദൈവത്തിൽ അങ്ങേയറ്റം വിശ്വസിക്കുന്നവരാണ്. തിരിച്ചടികളിൽ തളരാതെ മുന്നേറുന്നവരാണ്. അസാമാന്യ നർമ്മബോധമുള്ളവരും അധ്വാനശീലരുമായിരിക്കും. കുശാഗ്രബുദ്ധി ഉള്ളവരായിരിക്കും.
ശ്രദ്ധ, വിവേകം, കാര്യക്ഷമത എന്നിവ ഇവരുടെ മുഖമുദ്രകളാണ്. ജീവിതത്തിൽ പലവിധ വളവും തിരിവും കുഴച്ചിൽ മറിച്ചിലുകളും സംഭവിക്കും. സംസാരത്തിലൂടെ ആരെയും പാട്ടിലാക്കാവുന്ന ചാതുര്യം ഇവർക്കുണ്ട്. പൊതുവെ നന്മനിറഞ്ഞവരാണെങ്കിലും ചില സമയങ്ങളിലെ സംസാരരീതി ഇവർക്ക് ധാരാളം ശത്രുക്കളെ സൃഷ്ടിക്കും. തെറ്റ്പറ്റിയാൽ തിരുത്താനുള്ള മനസ്സും ആവർത്തിക്കാതിരിക്കാനുള്ള ശ്രദ്ധയും ഇവർക്കുണ്ട്. ചിന്തിച്ച് പ്രവർത്തിക്കുന്നവരാണ്. മറ്റുള്ളവർക്ക് ഇവരെ അത്രവേഗം കബളിപ്പിക്കാനാവില്ല.
സഞ്ചാരവും വിദേശബന്ധങ്ങളും കാര്യസാമര്‍ത്ഥ്യവും നിശ്ചയദാര്‍ഢ്യവും ഇവരുടെ കൂടെപ്പിറപ്പാണ്. മറ്റുള്ളവരെ ഏറെ ബഹുമാനിക്കുന്നവരാണ്. താല്‍പ്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുമെങ്കിലും ചില അവസരങ്ങളില്‍ അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. സംഗീതം ജീവനുതുല്യം ഇഷ്ടപ്പെടുന്നവരാണ്. പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ അതീവ ജാഗ്രത പുലർത്തും. പേരിൽ S ആവർത്തിച്ചുവന്നാൽ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങളുണ്ടാവും.