ADVERTISEMENT

ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. പേരിന്റെ ആദ്യാക്ഷരം A യിൽ തുടങ്ങുന്നവർ നിശ്ചയദാര്‍ഢ്യമുള്ളവരും എന്തും തുറന്നുപറയാൻ മടിയില്ലാത്തവരുമായിരിക്കും . സ്വന്തം നിലപാടുകളെ അടിച്ചേൽപ്പിക്കുകയോ അതുമാത്രം നടപ്പിലാക്കാൻ ശ്രമിക്കുന്നവരോ ആയിരിക്കും.

അമിതമായ ആഗ്രഹവും പെട്ടെന്നു പ്രതികരിക്കുന്ന സ്വഭാവവുമാണ്. വിചാരിച്ച കാര്യങ്ങൾ നടപ്പാക്കാൻ ഏതറ്റവും വരെ ഇവർ പോകും. മറ്റുള്ളവരെ അംഗീകരിക്കാനും ആദരിക്കാനും മടിയുള്ളവരാണ്.അപാര ധൈര്യ ശാലികളും പരിശ്രമികളും ആയിരിക്കും. വൈരാഗ്യബുദ്ധി ഇവരിൽ കൂടുതലാണ്.

സ്വന്തം ഇഷ്ടത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്ന ഇവർ മറ്റുള്ളവരുടെ വാക്കുകൾ ചെവിക്കൊള്ളാറില്ല. മറ്റുള്ളവർ പറയുന്നത് അംഗീകരിക്കുന്നതായി കാണിക്കുമെങ്കിലും ഇവർ ഇവരുടെ തീരുമാനങ്ങൾക്ക് മാത്രമാണ് മുൻതൂക്കം കൊടുക്കുന്നത്.

English Summary:

Personality analysis of people whose name starts with Letter ‘A’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com