ADVERTISEMENT

തിന്മയുടെ മേൽ നന്മയുടെ വിജയമായ ഹോളി ആഘോഷം ഇന്ന്. ഫാൽഗുനമാസത്തിലെ വെളുത്ത വാവ് വരുന്ന രാത്രിയിലാണ് ഹോളി ആഘോഷങ്ങൾക്കു തുടക്കം. പിറ്റേന്നു പകൽ രംഗോളി ഹോളി എന്ന പേരിൽ നിറങ്ങളുടെ ഹോളി ഉത്സവവും.

ഇന്നലെ ആയിരുന്നു പൗർണമി. ഇന്നു നിറങ്ങളിൽ നീരാടി ഹോളി ആഘോഷവും. തിന്മയുടെ മൂർത്തീരൂപമായ ഹിരണ്യകശിപു എന്ന അസുരനെ മഹാവിഷ്ണു നരസിംഹരൂപത്തിലെത്തി വധിച്ചത് ഈ ദിവസമാണ് എന്നാണ് ഐതിഹ്യം.

ഹിരണ്യകശിപുവിന്റെ സഹോദരിയായ ഹോളികയുടെ രൂപമുണ്ടാക്കി പൗർണമി രാത്രിയിൽ പ്രതീകാത്മകമായി കത്തിക്കുന്ന ആചാരവുമുണ്ട്. ഹോളികാദഹനം എന്നാണ് ഇതിനു പറയുന്നത്. മഹാവിഷ്ണുവിനെയും ദേവിയെയുമാണ് ഹോളി ദിവസം ആരാധിക്കുന്നത്.

English Summary:

Significance of Holi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com