ADVERTISEMENT

മേടം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന ദിവസമാണ് വിഷു ആഘോഷിക്കുന്നത്. അന്നേദിവസം പ്രകൃതി തരുന്ന സമ്പൽസമൃദ്ധി മുഴുവൻ ഓട്ടുരുളിയിലാക്കി നമ്മെ കണി കാണിക്കുന്ന മുതിർന്നവർ പിന്നെ ചെയ്യുന്നത് ഇളമുറക്കാരെയെല്ലാം വിളിച്ചുവരുത്തി കൈനീട്ടം നൽകലാണ്. പ്രകൃതിയുടെ സമ്പൽസമൃദ്ധി മുഴുവൻ സ്വയം അനുഭവിച്ചുതീർക്കാനുള്ളതല്ല, അതു വരുംതലമുറയ്ക്കു കൂടി പങ്കുവയ്ക്കാനുള്ളതാണ് എന്നോർമിപ്പിക്കുകയാണു വിഷുക്കൈനീട്ടത്തിലൂടെ. കൈനീട്ടം ലഭിക്കുന്നവർക്കെല്ലാം ഐശ്വര്യം ഉണ്ടാകുകയും നൽകുന്നവന് ഐശ്വര്യം വർധിച്ച് ഇനിയും നൽകാനാകുമെന്നാണ് വിശ്വാസം. കിട്ടുന്ന കൈനീട്ടം ഒരു വർഷം മുഴുവൻ ലഭിക്കാൻ പോകുന്ന നേട്ടങ്ങളുടെ സൂചനയാണെന്നും വിശ്വാസമുണ്ട്.

വിഷുക്കൈനീട്ടം നല്കുന്നതെങ്ങനെ?
വിഷുക്കൈനീട്ടം കൊടുക്കുന്നയാൾ കണിക്കൊന്നയും നാണയവും ചേർത്ത് വലതുകയ്യിൽ‌ വച്ചുകൊടുക്കണം. മറ്റുള്ളവർക്ക് അനുഗ്രഹം നൽകുന്ന പുണ്യനിമിഷമാണിത്. കൊടുക്കുന്നയാളുടെ കൈ ഉയർന്നും വാങ്ങുന്നവന്റെ കൈ താഴ്ന്നുമിരിക്കണം. വാങ്ങുന്നവർക്ക് അഭിവൃദ്ധിയുണ്ടാവട്ടെ എന്ന് ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചു വേണം നൽകാൻ. നമിച്ചു നന്ദിപൂർ‌വം കൈനീട്ടം സ്വീകരിക്കുക. ധനം മഹാലക്ഷ്മിയാണ്‌. ഭഗവാന്റെ കടാക്ഷമുണ്ടെങ്കിൽ മാത്രമേ ലക്ഷ്മിയായ ധനം നമ്മുടെ കൂടെ നിൽക്കുകയുള്ളൂ.

പ്രായം കുറഞ്ഞവർ മുതിർന്നവർക്ക് കൈനീട്ടം നൽകാമോ?
പ്രഹ്ലാദൻ, ധ്രുവൻ, ശ്രീമുരുകൻ ഇവരെല്ലാം പ്രായമായവർക്ക് ഉപദേശം നൽകിയവരാണ്. അതുകൊണ്ട് പ്രായം പ്രശ്നമേയല്ല, ആർക്കും കൈനീട്ടം കൊടുക്കാം. സമ്പത്ത് എന്നാൽ പ്രകൃതിയാണെന്നും അതു വരുംതലമുറയ്ക്കു കൈമാറാനുള്ളതാണെന്നും എത്ര സുന്ദരമായാണു വിഷുക്കണിയിലൂടെയും വിഷുക്കൈനീട്ടത്തിലൂടെയും പഴമക്കാർ നമുക്കു കാണിച്ചുതരുന്നത്! ഓരോ വിഷുവും നമ്മെ ഓർമിപ്പിക്കുന്നതും പ്രകൃതിയോടും തലമുറകളോടുമുള്ള കടപ്പാടു തന്നെ.

English Summary:

Vishukkaineettam: The Heartwarming Ritual of Abundance in Kerala's New Year Festivities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com