രാമായണസംഗീതാമൃതം പന്ത്രണ്ടാം ദിനം – ലക്ഷ്മണോപദേശം - ഭാഗം ഒന്ന്
Mail This Article
×
ശ്രീരാമദേവൻ വനവാസത്തിന് പോകേണ്ടിവരുന്നതിലും രാജ്യഭരണം ഭരതന് നൽകേണ്ടിവരുന്നതിലും വിഷണ്ണയായി കൗസല്യ കേണുകൊണ്ടിരിക്കവേ ശോക രോഷങ്ങൾ നിറഞ്ഞ കണ്ണുകളോടെ ലക്ഷ്മണൻ എന്തുവന്നാലും ശ്രീരാമന് രാജ്യം വാഴാൻ അവസരമൊരുക്കുവാനുള്ള ശൗര്യവും ധൈര്യവുമുണ്ടെന്ന് പറയുന്നു. ഈ അവസരത്തിൽ ശ്രീരാമൻ ലക്ഷ്മണനെ ഉപദേശിക്കുകയാണ്.
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ അയോധ്യാ കാണ്ഡത്തിലെ ഈ ഭാഗം ലക്ഷ്മണന് ശ്രീരാമദേവനോടുള്ള ആദരവും അചഞ്ചല സ്നേഹവും കടപ്പാടും വെളിവാക്കുന്നു. ശ്രീരാമന് ലക്ഷ്മണനോടുള്ള വാത്സല്യവും മമതയും പ്രത്യക്ഷീഭവിക്കുന്ന സന്ദർഭമാണിത്. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം കൃഷ്ണമൂർത്തി രാമനാഥ്. കീബോഡ് പ്രോഗ്രാമിങ് ഓർക്കസ്‌ട്രേഷൻ റിക്കോഡിങ് അനിൽ കൃഷ്ണ.
തയാറാക്കിയത്: അനിൽ കൃഷ്ണ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.